ശതാബ്ദി നിറവില്‍ ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ് സ്‌കൂള്‍
മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്തിലെ പ്രശസ്തമായ ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ് സ്‌കൂള്‍ ശതാബ്ദി നിറവില്‍. ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഈ മാസം 13ന് തുടക്കമാകും.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ സ്‌കൂള്‍ പാഠ്യ പാഠ്യേതര മേഖലകളില്‍ ഇക്കാലയളവിനുള്ളില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി എസ്.എസ് എല്‍.സി ക്ക് നൂറ് ശതമാനം വിജയവും നേടി. തുടര്‍ച്ചയായ നാലാം വര്‍ഷവും സംസ്ഥാനത്തെ മികച്ച പി.ടി.എയ്ക്കുള്ള പുരസ്‌ക്കാരവും സ്‌കൂളിനെത്തേടിയെത്തി. കായിക രംഗത്ത് ജില്ലയ്ക്കു തന്നെ അഭിമാനമായി വളര്‍ന്ന ചാരമംഗലം സ്‌കൂള്‍ 30 വര്‍ഷമായി ജില്ലാ സ്‌കൂള്‍ മീറ്റില്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. ഈ മാസം 13ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രാഫ.സി രവീന്ദ്രനാഥ് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിക്കും. കെ.സി വേണുഗോപാല്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ലോഗോ പ്രകാശനം നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍ നാസര്‍, എം.ജി രാജു, പി അക്ബര്‍, ബി.ആര്‍ മണിയപ്പന്‍, ടി.ജി സുരേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."