ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് ജനം നല്കിയ മറുപടി: മോന്‍സ് ജോസഫ്
കടുത്തുരുത്തി: അടിസ്ഥാനരഹിതമായ ആരോപണങ്ങളും വ്യക്തിഹത്യയും നടത്തി തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനം നല്കിയ മറുപടിയാണ് ഈ വിജയമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. നാടിന്റെ അഭിമാനമുയര്‍ത്തിയ വിധിയെഴുത്തായിരുന്നു തെരഞ്ഞെടുപ്പ് വിജയമെന്നും വികസനത്തിന് ജനം കഷിരാഷ്ട്രീയ ഭേദമില്ലാതെ പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നവരെ വ്യക്തിഹത്യ നടത്തി രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. കള്ളപ്രചാരവേലകളിലൂടെ പൊതുരംഗത്തും മത്സരരംഗത്തും തകര്‍ക്കാനും തളര്‍ത്താനുമുള്ള ഗൂഢലക്ഷ്യത്തോടെ ഒരു വിഭാഗം നടത്തിയ പൈശാചിക ആക്രമണത്തിന്റെ മുന്നില്‍ ജനങ്ങളുടെ കരുത്തുറ്റ സംരക്ഷണമാണ് ഉയര്‍ന്ന ഭൂരിപക്ഷം. മണ്ഡലത്തിലെ 11 പഞ്ചായത്തുകളുടേയും സമഗ്രപുരോഗതിക്ക് വേണ്ടി നടപ്പാക്കാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."