HOME
DETAILS
MAL
അല്‍ഷിമേഴ്സ് രോഗികളുടെ ക്യാംപ് 18ന്
backup
December 09 2016 | 21:12 PM
കണ്ണൂര്‍: ചാലാട് പടന്നപ്പാലം തണല്‍ പാരപ്ലീജിയ സെന്ററില്‍ 18നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ അല്‍ഷിമേഴ്സ് രോഗികളുടെ ക്യാംപ് നടക്കും.
കോഴിക്കോട് മിംസ് ആശുപത്രിയിലെ പ്രശസ്ത സൈക്യാട്രി ഡോക്ടര്‍ രജിത്ത് രവീന്ദ്രന്, ന്യൂറോളജിസ്റ്റ് ഡോ. വി.വി അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കും. തണല്‍ വീടിന്റെ 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള മറവി രോഗ ബാധിതരെ പങ്കെടുപ്പിക്കാം. മറവി രോഗമുള്ളവര്‍ വീടുകളില്‍ ഉണ്ടാകുമ്പോള്‍ വീട്ടുകാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ടു മനസിലാക്കിയ സാഹചര്യത്തിലാണു തണല്‍ സൗജന്യമായി പകല്‍വീട് ഒരുക്കുന്നത്. ഫോണ്‍: 8891105210, 9895063745.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."