ദാഹം ശമിപ്പിക്കും തണ്ണിമത്തന്‍
മലയാളികള്‍ തണ്ണിമത്തനെന്നും ഇംഗ്ലീഷുകാര്‍ വാട്ടര്‍മെലണ്‍ എന്നും വിളിക്കുന്ന ഈ ഫലം പേരുപോലെത്തന്നെ വെള്ളത്താല്‍ നിറഞ്ഞിരിക്കുന്നു. ഏകദേശം 95.2 ശതമാനത്തോളം ജലമാണ് ഇതിലുള്ളത്. വേനല്‍ക്കാലങ്ങളില്‍ ഒരു നല്ല ദാഹശമനിയായി ഇതിനെ അംഗീകരിക്കുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ ജന്‍മദേശമായ ഇവയുടെ ശാസ്ത്രനാമം സിട്രുലസ് വാള്‍ഗാരീസ് എന്നാണ്.
ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ളത് കസ്തൂരി മത്തനാണ്. ഇവയുടെ പുറംതോടിലെ വരകള്‍ വസ്ത്രങ്ങളിലെ റേന്തപോലെയാണ്. നേരിയ സുഗന്ധമുള്ള ഇതിന്റെ പുറംതോടിന് വളരെ കട്ടി കുറവും ഉള്‍ഭാഗത്തിന് കടുത്ത ഓറഞ്ചുനിറവുമാണ്.
നദീതീരങ്ങളില്‍ ധാരാളം വളരാറുണ്ട്. വെള്ളം ധാരാളം ആവശ്യമുള്ള ഈ ചെടികള്‍ വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളില്‍ സാധാരണ വളരാറില്ല.
പഞ്ചാബും രാജസ്ഥാനും പോലെ ചൂടും വരള്‍ച്ചയും കൂടുതലുള്ള സ്ഥലങ്ങളിലാണ് ഇവ ധാരാളമായി കൃഷിചെയ്യുന്നത്.
കട്ടിയുള്ള പുറംതോടും ചുവപ്പ് നിറത്തോടുകൂടിയ മാംസളഭാഗങ്ങളും ധാരാളം കറുത്ത കുരുക്കളും അടങ്ങിയ ഫലമാണിത്. ഇതിന്റെ കുരുവിന്റെ പരിപ്പ് ബദാമിനു പകരമായി മധുര പലഹാരങ്ങളിലും മിഠായികളിലും ഉപയോഗിക്കാറുണ്ട്.
ഔഷധഗുണങ്ങള്‍
തണ്ണിമത്തന്റെ ഉള്‍ഭാഗത്തുള്ള കഴമ്പാണ് ഔഷധമായി ഉപയോഗിക്കുന്നത്. കുരുവും ഔഷധഗുണമുള്ളതാണ്. കുരുവിനെ ആരും അത്ര ഗൗനിക്കാറില്ല. തോട് നീക്കിയാല്‍ ലഭിക്കുന്ന കഴമ്പിന് പല ഉപയോഗങ്ങളും ഉണ്ട്. ദാഹശമനത്തിന് കൂടാതെ ഇളയ തണ്ണിമത്തന്‍ കറിയുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.
തണ്ണിമത്തന്‍ ശീതളമാണ്. മൂത്രം ഉല്‍പാദിപ്പിക്കും. ഇതിന്റെ കഴമ്പ് ചുരണ്ടിയെടുത്ത് പഞ്ചസാരയും പാലും കൂട്ടിച്ചേര്‍ത്ത് ഉഷ്ണകാലങ്ങളില്‍ കഴിക്കുന്നത് വളരെ നല്ലതാണ്.
അറേബ്യന്‍ നാടുകളില്‍ ചൂടുകാലത്ത് ഉണ്ടാകുന്ന ചൂടുപനിക്ക്് പ്രത്യൗഷധമായി ഇതിന്റെ കഴമ്പ് ചുരണ്ടിയെടുത്ത് തേനും പഞ്ചസാരയും പനിനീരും തിളപ്പിച്ച് ആറിയ വെള്ളവും ചേര്‍ത്ത് കൊടുക്കാറുണ്ട്. ആന്ത്രികജ്വരത്തിന് തണ്ണിമത്തന്റെ കഴമ്പ് കഴിക്കുന്നത് നല്ലതാണ്.
മൂത്രച്ചൂട്, മൂത്രപ്പഴുപ്പ് എന്നീ രോഗങ്ങള്‍കൊണ്ട് ഉണ്ടാകുന്ന മൂത്രം പോകുന്നതിനുള്ള വിഷമത്തില്‍ വത്തക്കയുടെ കഴമ്പില്‍ ജീരകവെള്ളം ചേര്‍ത്ത് ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് ദിവസം ഓരോ ഗ്ലാസ് കഴിച്ചാല്‍ ആശ്വാസം ലഭിക്കും.
തലച്ചോറിന് തണുപ്പ് ലഭിക്കുന്നതും ശുക്ലവര്‍ധകവും ഉന്‍മാദത്തെ അകറ്റുന്നതും പിത്തദോഷത്തെ ശമിപ്പിക്കുന്നതും ആണ്.
ഇതിന്റെ കുരു പാലില്‍ അരച്ച് കഴിച്ചാല്‍ രക്താതി മര്‍ദത്തിന് ഫലപ്രദമാണ്.
കുരു ഉണക്കിെപ്പാടിച്ച് 5 ഗ്രാം വീതം 2 നേരം പാലിലോ നെയ്യിലോ കഴിച്ചാല്‍ മൂത്രച്ചൂട്, അസ്ഥി സ്രാവം മുതലായ രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."