വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; ഇരുമുന്നണികള്‍ക്കും നിര്‍ണായകം
ചെറുപുഴ: പഞ്ചായത്ത് എട്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണായകം. ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫും പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫും പോരാട്ടത്തിനിറങ്ങി. വാര്‍ഡില്‍ ത്രികോണ മത്സരമാണ് നടക്കുക.
ജനുവരി നാലിനാണ് ചെറുപുഴ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ്. വാര്‍ഡ് മെമ്പര്‍ ആയിരുന്ന വല്‍സാ ജായ്സിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആകെയുള്ള 19 സീറ്റില്‍ അന്ന് യു.ഡി.എഫിന് ലഭിച്ചത് 11 സീറ്റും എല്‍.ഡി.എഫിന് ഏഴും ഒരു സ്വതന്ത്രയുമാണ്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിട്ടതോടെ രണ്ട് സീറ്റ് കുറഞ്ഞ് കോണ്‍ഗ്രസിന് ഒന്‍പത് ആയി. അതില്‍ ഒരു സീറ്റിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ സാഹചര്യത്തില്‍ എല്‍.ഡി.എഫ് കേരള കോണ്‍ഗ്രസിനെ കൂടെ കൂട്ടിയാല്‍ അവര്‍ക്കും ഒന്‍പതു സീറ്റാകും. ഇപ്പോള്‍ കോണ്‍ഗ്രസ് വിമതയെക്കൂടി കൂട്ടിയാണ് ഒന്‍പത് തികയ്ക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ഭരണമാറ്റം ഉണ്ടാകാനുള്ള സാധ്യത വിദൂരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."