ബേണിങ് പാരഡൈസ് ' ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ ചെയ്തു
കല്‍പ്പറ്റ: യുവതലമുറയെ പരിസ്ഥിതി നാശത്തിന്റെ അപകടങ്ങള്‍ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ നിര്‍മിക്കുന്ന 'ബേണിങ് പാരഡൈസ്' ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം പനമരം കുട്ടിയോംവയലില് നടന്നു. പശ്ചിമഘട്ട മലനിരകളില്‍ സ്വര്‍ഗതുല്യമായ സൗന്ദര്യവും അത്ഭുതകരമായ വന്യ ജീവജാലങ്ങളുമുള്ള പ്രദേശമായ വയനാട് കടുത്ത ചൂടിലേക്കും വരള്‍ച്ചയിലേക്കും മാറുന്ന സാഹചര്യത്തിലുള്ള പശ്ചാത്തലമാണ് ഡോക്യുമെന്ററിക്കാധാരം. അനിയന്ത്രിതമായ മരം മുറിയും പ്രകൃതി വിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളും മൂലമുള്ള ഭവിശ്യത്തുകളും വയനാടെന്ന സ്വര്‍ഗഭൂമിയെ തിരികെ കൊണ്ടുവരാന്‍ നാം ഒന്നിക്കണമെന്ന സന്ദേശങ്ങളും ഡോക്യുമെന്ററി നല്കുന്നു. ഗ്രീന്‍ മീഡിയയുടെ ബാനറില്‍ മാധ്യമ പ്രവര്ത്തകന് ബച്ചു ചെറുവാടി തിരക്കഥ നിര്‍വഹിക്കുന്ന 'ബേണിങ് പാരഡൈസ്'ന്റെ സ്വിച്ച് ഓണ്‍ കര്‍മം മുതിര്‍ന്ന കര്ഷകന് ഞാറക്കാട്ടില്‍ കുട്ടന് നിര്‍വഹിച്ചു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, വികസന സമിതി ചെയര്‍പേഴ്സണ്‍ ഷൈനി കൃഷ്ണന്, മെമ്പര്‍മാരായ മാര്ട്ടിന് കുഴിമുള്ളില്‍, കെ.വി സുരേന്ദ്രന്, കൃഷി ഓഫിസര്‍ എം ജയരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."