മുറിപ്പുഴ ജീവന്‍ വീണ്ടെടുക്കുന്നു; ദാഹമകറ്റാന്‍ ഒരു ജലാശയം
പടിഞ്ഞാറത്തറ: വരണ്ടുണങ്ങിയ നെല്‍പ്പാടങ്ങളും കുടിവെളളം തേടിയലഞ്ഞ ഗ്രാമീണരും വയനാട്ടിലെ കുറമണി ഗ്രാമത്തിലെ കാഴ്ചയായിരുന്നു. രണ്ടു വര്‍ഷത്തോളമായി വരള്‍ച്ച ഈ നാടിനേയും അലട്ടിക്കൊണ്ടിരിക്കുന്നു. വേനലെത്തുമ്പോഴേക്കും കിണറുകളില്‍ പോലും ജലനിരിപ്പ് താഴ്ന്നു പോകുന്നു. ചുറ്റിലും പാടങ്ങളുണ്ടെങ്കിലും ഇവിടെയെല്ലാം കൃഷിക്ക് വെള്ളം തികയാത്തതിനാല്‍ മറ്റു വിളകള്‍ക്കായി പലതും തരംമാറി. ഈ സാഹചര്യത്തിലാണ് വരള്‍ച്ചാ നിവാരണ പരിപാടികളെക്കുറിച്ച് ജനങ്ങള്‍ ചിന്തിച്ച് തുടങ്ങിയത്.
ഗ്രാമ കേന്ദ്രത്തിലുള്ള മുറിപ്പുഴയെന്ന ജലാശയത്തെ വീണ്ടെടുക്കാന്‍ ഹരിതകേരളം പദ്ധതി ഇവര്‍ക്ക് പ്രചോദനമായി. കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാവരും ഇതിനായി മുന്നിട്ടിറങ്ങിയപ്പോള്‍ ഒരു ജലാശയം പുനര്‍ജനിക്കുകയായി. നാലു ജലാശയങ്ങള്‍ ചേര്‍ന്നതാണ് മുറിപ്പുഴ. ഇതില്‍ മൂന്നെണ്ണവും പോയവര്‍ഷങ്ങളില്‍ വറ്റി വരണ്ടു. പുല്ലും പായകളും നിറഞ്ഞ ഈ ജലാശയങ്ങളെ വീണ്ടെടുക്കാനാണ് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ജനകീയ പിന്തുണയോടെ പദ്ധതി ആസൂത്രണം ചെയ്തത്. പടിഞ്ഞാറത്തറ പഞ്ചായത്ത് തലത്തിലെ ഹരിത കേരളം പദ്ധതിയുടെ ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്തതും മുറിപ്പുഴ ശുചീകരണമാണ്. ഗ്രാമത്തിന്റെ ആകെയുള്ള ദാഹം തീര്‍ക്കാന്‍ പ്രാപ്യമായ വിധത്തില്‍ ജലാശയത്തെ ഹരിത കേരളത്തില്‍ വീണ്ടെടുക്കുകയായിരുന്നു. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് ഉദ്ഘാടനം ചെയ്തു. സി.ഇ ഹാരിസ് അധ്യക്ഷനായി. എ.കെ ബാബു, കെ ജോസഫ്, ശാന്തിനി ഷാജി, ഫാ. സുനില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."