ഹോട്ടല്‍ പൂട്ടിക്കാനുള്ള ശ്രമം തടഞ്ഞു
തിരുവമ്പാടി: ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍പാലസ് ഹോട്ടല്‍ പൂട്ടിക്കാനെത്തിയ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നീക്കം വ്യാപാരികളും നാട്ടുകാരും ചേര്‍ന്നു തടഞ്ഞു.
ലൈസന്‍സില്ലെന്നു കാണിച്ച് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് അധികൃതര്‍ നോട്ടിസ് നല്‍കിയിരുന്നു. ഇന്നലെ പൊലിസ് സഹായത്തോടെ ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ജീവനക്കാരും ഹോട്ടല്‍ അടച്ചുപൂട്ടാനെത്തുകയായിരുന്നു. ഹോട്ടലിലെ മാലിന്യങ്ങള്‍ ഓടയിലേക്ക് ഒഴുക്കിയെന്നായിരുന്നു ആരോപണം.
എന്നാല്‍ മാര്‍ച്ച് ആദ്യത്തില്‍ തന്നെ തിരുവമ്പാടി ആരോഗ്യ കേന്ദ്രത്തില്‍ ലൈസന്‍സ് ലഭിക്കുന്നതിനാവശ്യമായ സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഉടമകള്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്കാന് ആരോഗ്യ വകുപ്പ് തയാറായില്ലെന്നാണ് ഹോട്ടല്‍ ഉടമ പറയുന്നത്.
ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച മുഴുവന്‍ കാര്യങ്ങളും പൂര്‍ത്തീകരിച്ചിട്ടും ലൈസന്‍സ് നല്കാന് തയാറാവാത്തതാണ് വ്യാപാരികളും നാട്ടുകാരും രംഗത്തെത്താന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."