സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ നീക്കമെന്ന്
പേരാമ്പ്ര: ചെമ്പനോട വില്ലേജില്‍ പെട്ട ആലംപാറയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി കൈവശപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. പാറയും കാടുമുള്ള 22 ഏക്കര്‍ സ്ഥലം കൈവശപ്പെടുത്താന്‍ ക്വാറി മാഫിയയുമായി ബന്ധപ്പെട്ട ചിലര്‍ ശ്രമം നടത്തുന്നതായി ബി.ജെ.പി ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റിയാണ് പരാതിപ്പെട്ടത്്.
റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെയും ഭരണ പ്രതിപക്ഷ നിരയില്‍പെട്ട മേഖലയിലെ ചില രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെയുമാണ് നീക്കം നടക്കുന്നത്. അണ്‍സര്‍വേ 490 എന്‍.എഫ്.ആര്‍ നമ്പറില്‍ പെട്ടതും ചക്കിട്ടപാറ പഞ്ചായത്ത് 3, 4 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്നതുമായ സ്ഥലമാണിത്. സര്‍ക്കാര്‍ ഭൂമിയില്‍ പെട്ട സ്ഥലമാണിതെന്നും വില്ലേജോഫിസില്‍ ഇതിനു വ്യക്തമായ രേഖകളുണ്ടെന്നും ബി.ജെ.പി കമ്മിറ്റി അവകാശപ്പെട്ടു.
ഇന്നു മുതല്‍ മൂന്നുദിവസം തുടര്‍ച്ചയായി അവധി വരുന്നത് ഉപയോഗപ്പെടുത്തി ഈ സ്ഥലം അളന്നു തിട്ടപ്പെടുത്തി ചില സ്വകാര്യ വ്യക്തികളുടെ പേരിലാക്കി നികുതി അടക്കാനുള്ള നീക്കവും നടക്കുന്നതായി ബി.ജെ.പി ആരോപിച്ചു. പ്രസിഡന്റ് പത്മനാഭന്‍ പി.കടിയങ്ങാട് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."