വെല്ലൂരില്‍ വീണ്ടും കള്ളപ്പണ വേട്ട; 24 കോടിയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു
ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ കള്ളപ്പണ വേട്ട തുടരുന്നു. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 24 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു. വെല്ലൂര്‍ ടൗണിന് സമീപം ഒരു കാറില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. പിടിച്ചെടുത്തതെല്ലാം പുതിയ രണ്ടായിരം രൂപയുടെ കെട്ടുകളായിരുന്നു. ഇതുവരെ നടത്തിയ റെയ്ഡില്‍ നിന്നും 166 കോടി രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെന്നൈയില്‍ നടന്ന റെയ്ഡില്‍ ഏകദേശം 142 കോടി രൂപയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തത്, വ്യാഴാഴ്ച മുതല്‍ തമിഴ്നാട്ടിലെ എട്ട് പ്രദേശങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയാണ്. വ്യവസായികളായ ശ്രീനിവാസറെഡ്ഡി, ശേഖര്‍റെഡ്ഡി, കൂട്ടാളി പ്രേം എന്നിവരുടെ വീടുകളിലും കരൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ മണല്‍ ക്വാറികളിലുമാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. ഇതില്‍ ശേഖര്‍റെഡ്ഡി തിരുപ്പതി ദേവസ്ഥാനം അംഗമാണ്. മുഖ്യമന്ത്രി
ഒ.പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള നേതാക്കളുമായി രാഷ്ട്രീയബന്ധം പുലര്‍ത്തുന്ന ശ്രീനിവാസ റെഡ്ഡിയുടെ എല്ലാ ബന്ധങ്ങളും ആദായനികുതിവകുപ്പ് വിശദമായി അന്വേഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."