HOME
DETAILS
MAL
സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം
backup
December 10 2016 | 12:12 PM
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. എയിംസില്‍ അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ എയിംസ് ഡയറക്ടര്‍ എം.സി മിശ്ര, മുതിര്‍ന്ന ഡോക്ടര്‍മാരായ വി.കെ ബന്‍സല്‍, വി.സീനു, നെഫ്രോളജി വിദഗ്ധന്‍ സന്ദീപ് മഹാജന് എന്നിവരുടെ നേതൃത്തിലാണ് നടന്നത്.
ബന്ധുക്കളില്‍ നിന്ന് അനുയോജ്യമായ വൃക്ക ലഭിക്കാത്തത് കാരണം മറ്റൊരാളുടെ വൃക്കയാണ് സ്വീകരിച്ചത്. പ്രമേഹ രോഗിയായ സുഷമ വൃക്ക തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസമായി ഡയാലിസിസിന് വിധേയയാവുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഷമയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."