ജൈവ പച്ചക്കറിക്കായി വിദ്യാര്‍ഥികള്‍ കൈകോര്‍ക്കുന്നു
കരുളായി: ജൈവസമൃദ്ധമായ മൂത്തേടം പഞ്ചായത്തെന്ന ലക്ഷ്യവുമായി വിദ്യാര്‍ഥി കൂട്ടായ്മ. മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വള@ിയര്മാരാണ് ആറേക്കര്‍ ഭൂമിയില്‍ ജൈവകൃഷിയുമായി എത്തിയിട്ടുള്ളത്.
പഞ്ചായത്തിലെ താഴെ കാരക്കോടിലെ കൃഷ്ണന് മാസ്റ്റര്‍, ജലീല്‍ എന്നിവരുടെ വയല്‍ പാട്ടത്തിനെടുത്താണ് എല്ലാതരം പച്ചക്കറികളും വള@ിയര്‍മാര്‍ കൃഷി ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായി മൂത്തേടം പഞ്ചായത്തില്‍ നിരവധി സ്ഥലങ്ങളിലാണ് കൃഷിയൊരുങ്ങുന്നത്. ഇതില്‍ പങ്കാളികളാവാനാണ് വിദ്യാര്‍ഥികളും രംഗത്തുവന്നിട്ടുള്ളത്. കൃഷിയുടെ ഉദ്ഘാടനം മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി രാധാമണി നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കോട്ടയില്‍ ബഷീര്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി റെജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷാ സന്തോഷ്, ഇല്‍മുന്നീസ, കെ. സുബൈദ, എന്‍.പി മജീദ്, ടി. അനീഷ്, എന്‍.എസ്.എസ് ജില്ലാ കോഡിനേറ്റര്‍ കെ.സി മുരളീധരന്, കൃഷി ഓഫിസര്‍ രജനി, ഗഫൂര്കല്ലറ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."