ഒരുവര്‍ഷം മുന്‍പ് കാണാതായ മാതാവിനെയും മകളെയും കണ്ടെത്തി
പന്തീരാങ്കാവ്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് കഴിഞ്ഞവര്‍ഷം കാണാതായ പെരുമണ്ണ വെള്ളായിക്കോട് കുഴിയില്പറമ്പില് താമസിച്ചിരുന്ന ഗിരിജ (48), മകള്‍ ശ്രേയ (20) എന്നിവരെ തലശ്ശേരി മഹിളാ മന്ദിരത്തില്‍ കണ്ടെത്തി. മകളുടെയും അമ്മയുടെയും ജീവിതരീതിയില്‍ സംശയം തോന്നിയ പെരുമണ്ണ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകരുടെയും ചൈല്ഡ്ലൈന് പ്രവര്‍ത്തകരുടെയും ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഭര്‍ത്താവില്ലാത്ത നേരം നോക്കി ആശുപത്രി വാര്‍ഡില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. ഈരാറ്റുപേട്ട, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട പൊലിസാണ് ഇവരെ മഹിളാ മന്ദിരത്തിലെത്തിച്ചത്. ഇവരെ കണ്ടെത്താന്‍ മെഡിക്കല്‍ കോളജ് പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി ഭര്‍ത്താവായ രവീന്ദ്രന്റെ കൂടെ വിട്ടയച്ചു. സി.ഐ മൂസ വള്ളിക്കാടന്, എസ്.ഐ രഘുനാഥ്, മനോജ് കുരിക്കത്തൂര്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."