ഹരിതസേനയുടെ കണ്ണീര്‍ മാര്‍ച്ചും കലക്ടറേറ്റ് ധര്‍ണയും 14ന്
മാനന്തവാടി: വരള്‍ച്ച നേരിടുന്ന ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ഏക്കറിന് 40000 രൂപ നഷ്ടപരിഹാരം നല്‍ക്കുക, കര്‍ഷക പെന്‍ഷന്‍ നിബന്ധനകളില്ലാതെ 10000 രൂപ ആക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഈമാസം 14ന് കണ്ണീര്‍ മാര്‍ച്ചും കലക്ടറേറ്റ് ധര്‍ണയും നടത്തുമെന്ന് ഹരിതസേന ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ നെല്‍കൃഷി ഉല്‍പാദനത്തില്‍ അഞ്ചാം സ്ഥാനത്താണ് വയനാട്. 8857 ഹെക്ടര്‍ നെല്‍കൃഷിയുള്ള ജില്ലയില്‍ ഇത്തവണ കാലവര്‍ഷം 60 ശതമാനം കുറവാണ്.
തുലാവര്‍ഷം 75 ശതമാനവും കുറഞ്ഞതോടെ ആയിരകണക്കിന് ഏക്കര്‍പാടത്തെ നെല്‍കൃഷിയാണ് കരിഞ്ഞുണങ്ങിയത്. കൊയ്താല്‍ പുല്ല് പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഏക്കറിന് 25 ക്വിന്റല്‍ നെല്ല് ലഭിച്ച കര്‍ഷകന് ഇക്കൊല്ലം ലഭിച്ചത് ആറു ക്വിന്റല്‍ നെല്ല് മാത്രമാണ്. ഇതു കൊയ്ത കൂലിക്ക് പോലും തികയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
ഇത് ഒരു സൂചന സമരം മാത്രമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എം സുരേന്ദ്രന്‍, ജോസ് പുന്നക്കല്‍, പി.എന്‍ സുധാകര സ്വാമി, പി.പി ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."