ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കണം: രാസവള വ്യാപാരികള്‍
കല്‍പ്പറ്റ: കീടനാശിനികള്‍ വില്പന നടത്താനുള്ള ലൈസന്‍സ് നല്‍കുന്നതിന് കാലതാമസം വരുത്തി രാസവള വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഫെര്‍ട്ടിലൈസര്‍ അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വ്യാപാരികളുടെ ലൈസന്‍സ് കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ചതാണ്. എന്നാല്‍ ലൈസന്‍സ് പുതുക്കി നല്കാന് അധികൃതര്‍ തയാറായിട്ടില്ല. മാര്‍ച്ചില്‍ ലൈസന്‍സ് അവസാനിച്ചാല്‍ ഏപ്രില്‍ മാസം പുതിയ ലൈസന്‍സിനുള്ള ചലാന്‍ അടക്കുകയും പ്രിന്‍സിപ്പല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അനുസരിച്ച് അപേക്ഷ സമര്‍പ്പിക്കുകയുമാണ് പതിവ്. ഇതിന് രണ്ടു മാസത്തെ അധിക സമയവും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ രാസവളം വിതരണം ചെയ്യുന്ന കമ്പനികളുടേയും ഡീലര്‍മാരുടേയും ലൈസന്‍സ് ഒരേ സമയത്താണ് അവസാനിച്ചത്. കമ്പനികള്‍ക്ക് ലൈസന്‍സ് പുതുക്കി ലഭിച്ചാലേ ഡീലര്‍മാര്‍ക്ക് പ്രിന്‍സിപ്പല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ലൈസന്‍സിന് അപേക്ഷിക്കാനും കഴിയൊള്ളൂ. ഈ വിവരം അറിയാമായിരുന്നിട്ടും ഉദ്യോഗസ്ഥര്‍ ചെറുകിട രാസവള വ്യാപാരികളെ പീഡിപ്പിക്കുകയാണ്. ജില്ലയിലെ മിക്ക കൃഷി ഭവനുകളിലും കൃഷി ഓഫിസര്‍മാരില്ലാത്തത് കര്‍ഷകര്‍ക്ക് ദുരിതമാകുകയാണ്. ഇതിന് പരിഹാരം കാണണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ കെ കുഞ്ഞിരായിന്‍ ഹാജി, ഫെര്‍ട്ടിലൈസര്‍ ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ് സി രവീന്ദ്രന്, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറര്‍ കെ.പി ജോസഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോര്‍ജ്, അനില്‍കുമാര്‍, എം.പി ഏലിയാസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."