HOME
DETAILS

മോദി- മമത തര്‍ക്കം; ശൈഖ് ഹസീനയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

  
backup
December 11 2016 | 03:12 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%ae%e0%b4%ae%e0%b4%a4-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%b6%e0%b5%88%e0%b4%96%e0%b5%8d-%e0%b4%b9%e0%b4%b8

ന്യൂഡല്‍ഹി: നോട്ട് നിരോധിച്ചതിനെതുടര്‍ന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ഇടയിലുണ്ടായ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ ഇന്ത്യാ- ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തെയും ബാധിക്കുന്നു.
നരേന്ദ്രമോദിയും മമതയും തമ്മിലുള്ള ശീതസമരംമൂലം ഈ മാസം ഇന്ത്യയിലെത്തേണ്ടിയിരുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ സന്ദര്‍ശനം റദ്ദാക്കി.

ബംഗ്ലാദേശുമായി നൂറിലേറെ കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് പശ്ചിമബംഗാള്‍. ഇക്കാരണത്താല്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ സഹകരണമില്ലാതെ അതിര്‍ത്തിയുള്‍പ്പെടെയുള്ള ഇന്ത്യ- ബംഗ്ലാദേശ് നയതന്ത്രചര്‍ച്ച ഫലവത്താവില്ലെന്നു വിലയിരുത്തിയാണ് ഹസീനയുടെ നടപടി. നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരേ ഏറ്റവുമധികം പ്രതികരിച്ച മുഖ്യമന്ത്രിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ മമത.

മോദിയുടെ രാജിയാവശ്യപ്പെടുകയും ഡല്‍ഹിയില്‍ ദിവസങ്ങളോളം തങ്ങി തനിച്ചും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂട്ടായും മമത പ്രക്ഷോഭങ്ങളും നടത്തുകയുംചെയ്തിരുന്നു.


17നാണ് ഹസീനയുടെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ബംഗ്ലാദേശ് പിറവിയില്‍ കലാശിച്ച 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ വിജയ് ദിവസ് ആയി ആഘോഷിക്കുന്ന ദിവസമാണ് ഡിസംബര്‍ 16. ഇതിനു അടുത്തദിവസം ബംഗ്ലാദേശുമായി നയതന്ത്രചര്‍ച്ച നിശ്ചയിച്ചതിനു പിന്നില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയലക്ഷ്യങ്ങളും മുന്നില്‍ കണ്ടിരുന്നു.

നയതന്ത്രം, അതിര്‍ത്തി, ടൂറിസം, നദീജലം പങ്കുവയ്ക്കല്‍ തുടങ്ങിയവയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയം. അജ്മീര്‍ ദര്‍ഗയിലേക്കുള്ള ബംഗ്ലാദേശികളുടെ തീര്‍ത്ഥാടനയാത്രയും മറ്റൊരു പ്രധാനവിഷയമായിരുന്നു. അതേസമയം, ഇന്ത്യാ- ബംഗ്ലാദേശ് നയതന്ത്രതല ചര്‍ച്ചനടക്കുമെന്നും ഇതുസംബന്ധിച്ച തിയ്യതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയില്‍ സന്ദര്‍ശനം ഉണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a minute ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  23 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  43 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago