കള്ളപ്പണം കണ്ടെത്താനുള്ള അന്വേഷണത്തിന് സഹകരണ ബാങ്കുകള്‍ തയാറാണെന്ന് മുഖ്യമന്ത്രി
കൊച്ചി: കള്ളപ്പണം കണ്ടെത്താനുള്ള അന്വേഷണത്തിന് സഹായിക്കാന്‍ സഹകരണ ബാങ്കുകള്‍ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നും കെവൈസി പാലിക്കുന്നതിനു സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് തടസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണമേഖല ബാങ്കുകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണസംരക്ഷണ വേദി സംസ്ഥാനതല പ്രതിഷേധപരിപാടിയുടെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച വേദിയിലാണ് മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം.
സഹകരണമേഖലയെ തകര്‍ക്കുന്ന രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സഹകരണബാങ്കിലുള്ളത് പാവപ്പെട്ടവരുടെ വിയര്‍പ്പിന്റെ ഫലമാണ്. അത് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിക്ക് വേണമെങ്കിലും പരിശോധിക്കാം.
കള്ളപണമാണ് സഹകരണ ബാങ്കിലുള്ളതെന്ന് പറയുന്ന കേന്ദ്രത്തിന് വേണമെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റിനെ കൊണ്ട് പരിശേധിപ്പിക്കാം.
മറ്റു ബാങ്കുകള്‍ക്കുള്ള എല്ലാ അവകാശങ്ങളും സഹകരണബാങ്കുകള്‍ക്കും കിട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണവകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍, മുന്‍ ധനമന്ത്രി കെഎം മാണി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."