HOME
DETAILS
MAL
ചൈനീസ്തുണിത്തരങ്ങള്ക്ക് നികുതി ചുമത്തും: സ്മൃതി ഇറാനി
backup
December 12 2016 | 01:12 AM
മുംബൈ: ചൈനയില്‍ നിന്നുള്ള തുണിത്തരങ്ങള്‍ക്ക് നികുതി ചുമത്തുമെന്ന് കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി. മഹാരാഷ്ട്രയിലെ ഭീവണ്ടിയിലുള്ള നെയ്ത്തുകേന്ദ്ര സന്ദര്‍ശന വേളയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന തുണിത്തരങ്ങളുടെ വരവ് നിയന്ത്രിക്കും. ഇക്കാര്യം പാര്‍ലമെന്റില്‍ ആവശ്യപ്പെടും. നെയ്ത്തുകേന്ദ്രങ്ങളുടെയും തൊഴിലാളികളുടെയും വികസനത്തിനായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."