HOME
DETAILS

പ്രവാസി ഭാരതീയര്‍ കമ്മിഷന്‍ പേരിലൊതുങ്ങി

  
backup
December 12 2016 | 01:12 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b5%80%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7

മലപ്പുറം: പ്രവാസികള്‍ക്ക് ജന്മനാട്ടില്‍ നിയമപരമായ സുരക്ഷയും സംരക്ഷണവും നല്‍കുന്നതിനുവേണ്ടി രൂപീകരിച്ച പ്രവാസി ഭാരതീയര്‍ കമ്മിഷന്‍ പേരിലൊതുങ്ങി. കമ്മിഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യങ്ങളില്ലാത്തതാണ് തടസം. പ്രവാസി കമ്മിഷന്  ആവശ്യമായ സൗകര്യങ്ങളും സഹായവും നല്‍കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശവും നടപ്പിലായില്ല. വേണ്ട സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ ഒരു മാസത്തെ സമയവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടു മാസം കഴഞ്ഞിട്ടും സര്‍ക്കാര്‍ ഇതു പരിഗണിച്ചിട്ടില്ല.  കഴിഞ്ഞ ജനുവരിയിലാണ് കമ്മിഷന്‍ രൂപീകരിച്ച് ഉത്തരവായത്. കമ്മിഷന്‍ നിലവില്‍വന്ന് ചെയര്‍മാനും അംഗങ്ങളും ചുമതലയേല്‍ക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.   
     കമ്മിഷന്റെ സുഖമമായ പ്രവര്‍ത്തനത്തിന് ഓഫിസുകളും ജീവനക്കാരും ലഭ്യമാക്കേണ്ടതുണ്ട്. എന്നാല്‍ കമ്മിഷന്‍ രൂപീകരിച്ച് ഒരു വര്‍ഷമാകാറായിട്ടും ഈ സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല.ചെയര്‍മാനും അംഗങ്ങള്‍ക്കും ഓണറേറിയവും ഇതുവരെ ലഭിച്ചിട്ടില്ല.
 അതേസമയം,  പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ഇതിനകം തന്നെ കമ്മിഷന് ലഭിച്ചിട്ടുണ്ട്. ഓഫിസും ജീവനക്കാരുമടക്കമുള്ള സൗകര്യങ്ങളൊന്നുമില്ലാതെ പരാതികള്‍ അന്വേഷിക്കാനോ ഇടപെടാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും എന്‍.ആര്‍.ഐ കമ്മിഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പ്രവാസി ഭാരതീയര്‍ ബില്ലിന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് നിയമസഭ അംഗീകാരം നല്‍കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുമായി ബന്ധപ്പെട്ട് പ്രവാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികളുടെയും കുടുംബങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് കമ്മിഷന്റെ പ്രധാന ചുമതലകള്‍. കമ്മിഷന്‍ രൂപീകരിച്ച് ചെയര്‍പേഴ്‌സണായി റിട്ട: ജസ്റ്റിസ് പി.ഭവദാസനും അംഗങ്ങളായി ഡോ: ഷംഷീര്‍ വയലില്‍, പി.എം.എ സലാം, കെ.ഭഗവത് സിംഗ് എന്നിവരും ചുമതലയേല്‍ക്കുകയും ചെയ്തു. ഇതിനുശേഷം സര്‍ക്കാറിന്റെ ഭാഗത്തുനിന്നും തുടര്‍നടപടികള്‍ ഒന്നുമുണ്ടാകാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്.      
 കമ്മിഷന്റെ രൂപീകരണം പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു.   കമ്മിഷന് അര്‍ധ ജുഡീഷ്വറി അധികാരങ്ങളുണ്ടെന്നാണ് പറഞ്ഞിരുന്നത്. പ്രവാസികളുടെ പണം തട്ടിയെടുക്കുന്നതും വ്യാജ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതും പോലെയുള്ള ചൂഷണങ്ങള്‍ക്ക് കമ്മിഷന് പരിഹാരം കാണാനാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സര്‍ക്കാറിന്റെ നിസംഗത മൂലം ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്.  പ്രവാസി  കമ്മിഷന്‍ രൂപീകരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം.   പഞ്ചാബില്‍ കമ്മിഷന്റെ ഇടപെടല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു  കേരളത്തിലും കമ്മിഷന്‍ രൂപീകരിച്ചത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  32 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago