HOME
DETAILS

ആദിവാസി കുടുംബങ്ങളുടെ വീടു നിര്‍മാണം പ്രതിസന്ധിയില്‍

  
backup
December 12 2016 | 01:12 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80

പാലക്കാട്: നോട്ടു പ്രതിസന്ധിയും, യാത്രാ സൗകര്യകുറവും പറമ്പിക്കുളം പൂപ്പാറയിലെ ആദിവാസി കുടുംബങ്ങളുടെ വീട് നിര്‍മ്മാണം പ്രതിസന്ധിയിലായി.പട്ടിക ജാതി വകുപ്പ് ഒരു വീടിന് മൂന്നര ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.ഇപ്പോള്‍ 29 വീടുകള്‍ നിര്‍മ്മിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
പറമ്പികുളത്തു നിന്നും കൊടുംകാടിനുള്ളിലൂടെ 14 കിലോമീറ്റര്‍ യാത്ര ചെയ്തു വേണം പൂപ്പാറയില്‍ എത്താന്‍.കോളനിയിലേക്ക് വലിയ വാഹനങ്ങള്‍ക്ക് കയറിപോകാന്‍ കഴിയാത്തതിനാല്‍ താഴെയാണ് വീടുപണിക്കുള്ള സാധനങ്ങള്‍ ഇറക്കാറുള്ളത്.ഇവിടന്ന് തലച്ചുമടായി കോളനിയില്‍ എത്തിക്കണം.കുത്തനെയുള്ള കയറ്റമായതിനാല്‍ കൂലി ചെലവ് കൂടുതല്‍ നല്‍കേണ്ടി വരുന്നു .ഒന്നര യൂണിറ്റ് സാധനങ്ങള്‍ കയറ്റിക്കൊണ്ടു വരുന്ന ടിപ്പറിന് 8500 രൂപ വാടക നല്‍കണം. വാടകയായി മാത്രം ഒരു ലക്ഷത്തോളം രൂപ നല്‍കണം. കെട്ടിടം പണിക്കെത്തുന്നവര്‍ക്കും കൂലിയിനത്തില്‍ നല്ലൊരു തുക ചെലവാകും.ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന മൂന്നര ലക്ഷം കൊണ്ട് ടെറസ് വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് ഇവിടത്തെ ആദിവാസികള്‍ പറയുന്നത്.പട്ടികവര്‍ഗവകുപ്പ് ഫണ്ട് നല്‍കുന്നതെങ്കിലും, പണികള്‍ നടത്തുന്നതിന് വനംവകുപ്പാണ് നേതൃത്വം നല്‍കുന്നത് .കടുവ സംരക്ഷണ കേന്ദ്രമായതിനാല്‍ കാട്ടില്‍ നിന്നും ഒരു കല്ലോ ,തടിയോ എടുക്കാന്‍ കഴിയില്ല.വീട് പണിക്കായി ആകെ എടുക്കാന്‍ പറ്റുന്നത് മണല് മാത്രം .വീട് പണിക്കുള്ള സകല സാധനങ്ങളും ആനമല, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് കൊണ്ടു വരുന്നത.്
കൂനിന്മേല്‍ കുരുവെന്ന പോലെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം കൂടിയായതോടെ വീട് നിര്‍മ്മിക്കാന്‍ ഏറെ കഷ്ടപ്പെടുകയാണ്.
വനം വകുപ്പ് ചെക്ക് നല്‍കുന്നതിനാല്‍ ബാങ്കില്‍ നിന്നും പണം ഏടുക്കാനും പറ്റാത്ത അവസ്ഥയുണ്ട്.കൂടുതല്‍ തുക എടുക്കാനും നിയന്ത്രണമുണ്ട്.തൊഴിലാളികള്‍ക്ക് പണിയെടുത്ത കൂലി നല്‍കാനും പ്രയാസമായിട്ടുണ്ട്.പ്രതേകിച്ച് യാത്ര സൗകര്യം കുറവുള്ള കോളനികളില്‍ താമസിക്കുന്ന ആദിവാസികുടുംബങ്ങള്‍ക്ക് വീടിനു് കൂടുതല്‍ തുക അവനുവദിക്കണമെന്നാണ് ഇവിടത്തെ ആദിവാസി കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  21 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago