സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം; രണ്ടു പേര് ആശുപത്രിയില്‍
കഴക്കൂട്ടം: കുളത്തൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സി.പി.ഐയുടെ ആറ്റിപ്ര ലോക്കല്‍ കമ്മിറ്റി ഓഫിസ് സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു.
ഓഫിനുള്ളിലുണ്ടായിരുന്ന പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തു. തലയ്ക്ക് പരുക്കേറ്റ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം കെ.വി ബിജു, എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം അനീഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ ഓഫീസിലുണ്ടായിരുന്ന സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ ആറ്റിപ്ര അജയന്, സതീശന്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ മണിയന്, ചന്ദ്രബാബു, എ.ഐ.റ്റു.സി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി അംഗം രാംലാല്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു.
ഇന്നലെ രാത്രി എട്ടരയോടെ ഓഫിസിനുള്ളിലേക്ക് ഇരച്ചു കയറിയ ഇരുപതംഗ സംഘമാണ് ആക്രമണം നടത്തിയത്. കഴക്കൂട്ടം, തുമ്പ സ്റ്റേഷനുകളില്‍ നിന്നെത്തിയ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."