കണ്ടല്‍വനവല്‍ക്കരണം: മൂന്നാംഘട്ടത്തിന് തുടക്കമായി
കരുനാഗപ്പള്ളി: കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നമുക്ക് വേണ്ടി മണ്ണിനുവേണ്ടി കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കണ്ടല്‍ വനവല്‍ക്കരണ പരിപാടിയുടെ മൂന്നാം ഘട്ടത്തിനു തുടക്കമായി.
എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം കുല്‍സും ഷംസുദ്ദീന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം നജീബ് മണ്ണേല്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.ഗോപകുമാര്‍, ജി.മഞ്ജുക്കുട്ടന്‍, റഹിയാനത്ത് ബീവി, സിദ്ദിഖ്് മംഗലശ്ശേരി, തറവടക്കതില്‍ നൗഷാദ്, പീയൂഷ്, മുഹമ്മദ് സലീംഖാന്‍, റ്റി.എസ്.മുരളീധരന്‍, അനന്തകൃഷ്ണന്‍ പ്രസാദ്, ഹനീഫ തടത്തില്‍, ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി സന്നദ്ധ യുവജന സംഘടനാ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ കണ്ടല്‍ വനവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തു.
രമേശ്.പി, മുഹമ്മദ് റാഫി, അനില്‍ കിഴക്കടത്ത്, ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് വേണുഗോപാല്‍, ഷാനു, ആദിത്യസന്തോഷ്, ഗൗരി.എസ്.കുമാര്‍, തന്‍സീര്‍ ബഷീര്‍, സച്ചിന്‍.എസ്, അരുണ്‍ചന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.
കണ്ടല്‍ വനത്തിലേക്ക്
പഠനയാത്ര നടത്തി
കൊല്ലം: കേരള യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ നടത്തുന്ന കാമ്പയിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ആയിരംതെങ്ങിലെ കണ്ടല്‍വനത്തിലേക്ക് പഠനയാത്ര നടത്തി.
കരുനാഗപ്പള്ളി പടനായര്‍കുളങ്ങര ഗവ. യു.പി സ്‌കൂളിലെ 35ഓളം വിദ്യാര്‍ഥികളാണ് പഠനയാത്ര നടത്തിയത്. ഏഷ്യയിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടാണ് ആയിരംതെങ്ങിലേത്. യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ, എസ്.എം.സി ചെയര്‍മാന്‍ കുളച്ചവരമ്പേല്‍ ഷാജഹാന്‍, അധ്യാപകരായ ബീന, സജിത, യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ സിദ്ദീഖ് മംഗലശ്ശേരില്‍, ബെറ്റ്‌സണ്‍, ശിവപ്രസാദ്, ആദിത്യ സന്തോഷ്, അനില്‍കുമാര്‍, അജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."