സഊദിയില്‍ പ്രതിദിനം 1500 വാഹന അപകടങ്ങളെന്ന് കണക്കുകള്‍
അബദുസ്സലാം കൂടരഞ്ഞി
ദമ്മാം: കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് 45,376 വാഹന അപകടങ്ങള്‍ നടന്നതായി കണക്കുകള്‍. അതായത് പ്രതിദിനം രാജ്യത്താകെയായി സംഭവിച്ചത് 1500 അപകടങ്ങള്‍. ലോകത്താകെയുള്ള വാഹന അപകടത്തില്‍ ഏറെ മുന്നിലാണ് സഊദി അറേബ്യയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
രാജ്യത്തെ വാഹനാപകടത്തില്‍ ഏറ്റവും മുന്നിലുള്ളത് തലസ്ഥാനമായ റിയാദ് നഗരിയാണ്. കഴിഞ്ഞ മാസം മാത്രം 12754 അപകടങ്ങളാണ് ഇവിടെ നടന്നത്. തൊട്ടടുത്തുള്ള മക്കയില്‍ 11247 അപകടങ്ങളും നടന്നു.അതേസമയം മുന്‍ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം അപകടനിരക്കിന്റെ തോത് താഴെക്ക് വന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
ശക്തമായ ട്രാഫിക് നിയമങ്ങള്‍ ഉണ്ടായിട്ടും അപകട നിരക്ക് കൂടുന്നതിനുള്ള കാരണം ഇവ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവാത്തതാണ്. വിദേശികള്‍ ഒരു പരിധി വരെ ഇത് പാലിക്കുന്നുണ്ടെങ്കിലും സ്വദേശികള്‍ ഇതിനോട് വിമുഖത കാട്ടുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നു. രാജ്യത്തെ ട്രാഫിക് അപകടങ്ങള്‍ പലപ്പോഴും മരണനിരക്കും കൂട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."