HOME
DETAILS
MAL
വീട്ടില്‍ കയറി അക്രമിച്ചതായി പരാതി
backup
December 12 2016 | 04:12 AM
കൊടുവള്ളി: അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിച്ചതായി പരാതി. കൊടുവള്ളി കെടേക്കുന്നുമ്മല്‍ മുഹമ്മദിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം അര്‍ധരാത്രി 12.30ഓടെ ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. ഗൃഹനാഥന്‍ മുഹമ്മദ് (47), ഭാര്യ സുഹറ (38), മകന്‍ ഉനൈസ് (17) എന്നിവര്‍ക്കു പരുക്കേറ്റു. ഇവര്‍ വെണ്ണക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി നരൂക്കില്‍ ഹസ്സന്‍, നസ്‌റു എന്ന നസ്‌റുദ്ദീന്‍, കണ്ടണ്ടാലറിയാവുന്ന മറ്റു രണ്ടണ്ടുപേര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി കൊടുവള്ളി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."