സൗജന്യ വോയിസ്, ഡാറ്റ ഓഫറുകളുമായി എയര്‍ടെല്ലും വൊഡാഫോണും
പരിധിയില്ലാത്ത സൗജന്യ വോയിസ് കോള്‍, ഇന്റര്‍നെറ്റുമായി ജിയോ കടന്നുവന്നത് മറ്റു കമ്പനികളെ തെല്ലൊന്നുമല്ല ഉലച്ചത്. എങ്കിലും പഴയ കമ്പനികളില്‍ എല്ലാവരും ഉറച്ചുനില്‍ക്കുന്നുണ്ട്. ഇത് എപ്പോള്‍ വേണമെങ്കിലും പുറത്തുപോവാമെന്ന കണക്കുകൂട്ടലിലാണ് പല കമ്പനികളും. അതിനു തടയിടാനുള്ള ശ്രമമെന്നോണം പുതിയ ഓഫറുകളുമായി വന്നിരിക്കുകയാണ് ഭാരതി എയര്‍ടെല്ലും വൊഡാഫോണും.
എയര്‍ടെല്ലിന്റെ പരിധിയില്ലാ വോയിസ് കോളും ഡാറ്റാ പ്ലാനുകളും
പ്രീപെയ്ഡ് യൂസര്‍മാര്‍ക്ക് രണ്ടു പ്ലാനുകളാണ് സൗജന്യ വോയിസ് കോളിനു വേണ്ടി എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
145 രൂപ റിച്ചാര്‍ജ്ജ് ചെയ്താല്‍ ലോക്കല്‍, എസ്.ടി.ഡി കോളുകള്‍ ഏത് എയര്‍ടെല്‍ മൊബൈലിലേക്കും രാജ്യത്തുടനീളം സൗജന്യമായി വിളിക്കാം. ഒപ്പം 300 എം.ബി 4ജി ഡാറ്റയും സൗജന്യമായി ലഭിക്കും. നിങ്ങളുടെ ഫോണ്‍ 4ജി സപ്പോര്‍ട്ട് അല്ലെങ്കില്‍ 50 എം.ബി 3ജി ഡാറ്റ മാത്രമായിരിക്കും ലഭിക്കുക.
345 രൂപ റീച്ചാര്‍ജ്ജ് ചെയ്താല്‍ ഏതു നെറ്റ് വര്‍ക്കിലേക്കും രാജ്യത്തുടനീളം സൗജന്യമായി വിളിക്കാം. ഒപ്പം 1 ജിബി 4ജി ഡാറ്റയും ലഭിക്കും. എന്നാല്‍, 4ജി ഫോണ്‍ അല്ലെങ്കില്‍ 50 എം.ബി 3ജി മാത്രമായിരിക്കും ലഭിക്കുക.
പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കും രണ്ട് ഓഫറുകളുണ്ട്. 799 രൂപയുടെ മൈ പ്ലാനിലൂടെ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്.ടി.ഡി കോള്‍, ദിനേന 100 എസ്.എം.എസ്, 2ജിബി ഡാറ്റ, വിങ്ക് മ്യൂസിക്, വിങ്ക് മൂവി സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ ലഭിക്കും.
കൂടുതല്‍ ഡാറ്റയും റോമിങ് ഉപയോക്താക്കള്‍ക്കും 1199 പ്ലാനുണ്ട്. 799 രൂപയുടെ അതേ കോള്‍, എസ്.എം.എസ് പരിധിയോടൊപ്പം സൗജന്യ റോമിങ് കോളും 5ജിബി ഡാറ്റയും നല്‍കുന്നതാണീ ഓഫര്‍.
വൊഡാഫോണ്‍
നിരവധി ഓഫറുകളാണ് സൗജന്യ വോയിസ് കോള്‍, ഇന്റര്‍നെറ്റ് സൗകര്യവുമായി വൊഡാഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഡബിള്‍ ഡാറ്റ ഓഫറാണ് പ്രധാന ആകര്‍ഷണം. 255 നു മുകളിലുള്ള നെറ്റ് റീച്ചാര്‍ജ്ജ് ചെയ്താല്‍ നിലവില്‍ ലഭിക്കുന്നതിന്റെ ഇരട്ടി ഡാറ്റ ലഭിക്കും. 255 ന്റെ റീച്ചാര്‍ജ്ജിന് മുന്‍പ് ലഭിച്ചിരുന്നത് 1ജിബിയായിരുന്നു. അതിപ്പോള്‍ 2ജിബിയായി ഉയര്‍ത്തി.
പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് 1ജിബിയുടെ പണത്തിന് 10 ജിബി ഡാറ്റ നല്‍കും. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ 6 മണി വരെയായിരിക്കും ബാക്കി 9 ജിബി ഉപയോഗിക്കാനാവുക. കൂടാതെ വൊഡാഫോണ്‍ പ്ലേ, ടി.വി, മൂവീ, മ്യൂസിക് എന്നിവ സൗജന്യമായി ലഭിക്കും. ഈ ഓഫറുകള്‍ ഡിസംബര്‍ 31 വരെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കും.
അണ്‍ലിമിറ്റഡ് കോളിനു വേണ്ടി 144 അല്ലെങ്കില്‍ 149 (ടെലികോം സര്‍ക്കിളിനെ ആധാരമാക്കി) റീച്ചാര്‍ജ്ജ് ചെയ്യാം. ഇതിലൂടെ വൊഡാഫോണ്‍ നെറ്റ് വര്‍ക്കിലേക്ക് അണ്‍ലിമിറ്റഡ് ഫ്രീ കോളും 300 എം.ബി 4ജി ഡാറ്റയും സൗജന്യ ഇന്‍കമിങ് റോമിങും ലഭ്യമാവും.
344-349 റീച്ചാര്‍ജ്ജിനൊപ്പം എല്ലാ മൊബൈലിലേക്കും അണ്‍ലിമിറ്റഡ് കോളും 1ജി.ബി 4ജി ഡാറ്റയും ലഭിക്കും. 4ജി ഹാന്റ്‌സെറ്റ് ഇല്ലാത്തവര്‍ക്ക് 50 എം.ബി മാത്രമാണ് വൊഡാഫോണും നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."