ജി.എസ്.ടി നടപ്പാക്കിയാല്‍ ലോട്ടറി മാഫിയ തിരിച്ചുവരുമെന്ന് തോമസ് ഐസക്
കൊച്ചി: ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയാല്‍ ഇതരസംസ്ഥാന ലോട്ടറി മാഫിയ കേരളത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.
ലോട്ടറി ഏജന്റ്സ് ആന്‍ഡ് സ്റ്റാഫ് യൂനിയന്‍ സംസ്ഥാന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോട്ടറി ജി.എസ്.ടിയില്‍ ലയിപ്പിച്ചതിനാല്‍ ലോട്ടറിയുടെ മേല്‍ നിലവിലുള്ള സംസ്ഥാന നിയമം ഇല്ലാതാകും. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ ആര്‍ക്കും ലോട്ടറി നടത്താമെന്ന അവസ്ഥയിലെത്തും. ഇതിലൂടെ അന്യസംസ്ഥാന ലോട്ടറികളുടെ രൂപത്തില്‍ ലോട്ടറി മാഫിയ സംസ്ഥാനത്ത് കടന്നുകയറും.
കേരള ലോട്ടറിയെ തകര്‍ക്കാന്‍ ജി.എസ്.ടി ഉപാധിയായി മാറിയേക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കേരളത്തെപ്പോലെയല്ല മറ്റു സംസ്ഥാനങ്ങളിലെ ലോട്ടറി മേഖലയെന്നും അവിടങ്ങളിലെല്ലാം ലോട്ടറി മാഫിയകള്‍ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്‍വെന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് വി.എസ് മണി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."