ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ മെട്രോ കൊച്ചിയിലേതെന്ന് ഫ്രഞ്ച് അംബാസഡര്‍
കൊച്ചി: ഫ്രഞ്ച് വികസന ഏജന്‍സി നിര്‍മാണപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുള്ള ലോകത്തിലെ മെട്രോകളില്‍ ഏറ്റവും ചെലവു കുറഞ്ഞത് കൊച്ചി മെട്രോയാണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ അലക്സാന്‍ഡ്രെ സെഗ്ലര്‍. ഇന്നലെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍) ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഫ്രഞ്ച് വികസന ഏജന്‍സി (എ.എഫ്.ഡി) കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു വരുന്നു. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടന്നുവരുന്നത്. കാക്കനാട്ടേക്കുള്ള രണ്ടാംഘട്ട നിര്‍മാണത്തിന് സാമ്പത്തികസഹായം നല്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം നാളെ ചേരുന്ന എ.എഫ്.ഡിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും സമഗ്രമായ ഗതാഗതവികസനത്തെ അടിസ്ഥാനമാക്കി വിവിധ ഗതാഗതസമ്പ്രദായങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമിട്ടിട്ടുള്ളെതന്നും അലക്സാന്‍ഡ്രെ സെഗ്ളര് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."