HOME
DETAILS

ആരായിരിക്കും പ്രതിപക്ഷ നേതാവ്; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം

  
backup
May 22 2016 | 18:05 PM

%e0%b4%86%e0%b4%b0%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8

ഡി.എസ് പ്രമോദ്

തിരുവനന്തപുരം: ഏറ്റുവാങ്ങിയ തോല്‍വിയില്‍ നിന്ന് കരകയറാനുള്ള വഴികള്‍ തേടി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തല പുകയ്ക്കുന്നു. പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങള്‍ വേണമെന്നതിനെക്കുറിച്ചുള്ള സജീവമായ ചര്‍ച്ചകളിലാണ് നേതൃത്വം. കെ.പി.സി.സി എക്‌സിക്യുട്ടീവ് യോഗം ഇന്ന് ചേരാനിരിക്കേ തോല്‍വിയെച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ കെ.പി.സി.സി പ്രസിഡന്റിന്റെ താക്കീതിനേയും അവഗണിച്ചാണ് നിര്‍ബാധം തുടരുന്നത്.


ചില സ്ഥാനാര്‍ഥികള്‍ എതിര്‍ഗ്രൂപ്പുകളുടേയും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റേയും കാലുവാരല്‍ കൊണ്ടാണ് തങ്ങള്‍ പരാജയപ്പെട്ടതെന്നാണ് ആരോപിക്കുന്നത്. മുന്‍മന്ത്രി കെ. ബാബുവും ഡൊമിനിക് പ്രസന്റേഷനും തങ്ങളുടെ പരാജയത്തിന് ഉത്തരവാദി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ തന്നെയാണെന്ന് ആരോപിച്ചിരുന്നു. പിടിപ്പുകെട്ട നേതൃത്വം മാറണമെന്ന് മുഖ്യമന്ത്രിയേയും കെ.പി.സി.സി പ്രസിഡന്റിനേയും ഉദ്ദേശിച്ച് കെ. സുധാകരനും തുറന്നടിച്ചിരുന്നു.


എന്നാല്‍ ഭരണതലത്തിലും സ്ഥാനാര്‍ഥി നിര്‍ണയവേളയിലും ക്രിയാത്മകമായ ഇടപെടലാണ് സുധീരന്‍ നടത്തിയതെന്നാണ് സുധീരന്‍ അനുകൂലികള്‍ വാദിക്കുന്നത്. സുധീരന്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇത്ര വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നുവെന്നും ഇവര്‍ പറയുന്നു. പരാജയപ്പെടുകയാണെങ്കില്‍ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സുധീരനെ ഉത്തരവാദിത്വത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഹൈക്കമാന്‍ഡിനുമാകില്ല. അതിനാല്‍ സുധീരനെതിരേ പടയൊരുക്കം നടത്താന്‍ തയാറെടുക്കുന്നവര്‍ക്ക് ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടാകില്ല.


അതേസമയം ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ നറുക്ക് വീഴേണ്ടത് രമേശ് ചെന്നിത്തലയ്ക്കാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ ഐ ഗ്രൂപ്പിനാണ് പ്രാമുഖ്യം. ഐ ഗ്രൂപ്പ് അനുകൂലികളായി 12 പേരും എ ഗ്രൂപ്പുകാരായി എട്ടു പേരുമാണുള്ളത്. രണ്ടുപേര്‍ നിഷ്പക്ഷ നിലപാടിലാണ്. രമേശ് നേതൃസ്ഥാനത്ത് വരുന്നതിനോട് എ ഗ്രൂപ്പിനും ഘടകക്ഷികള്‍ക്കും നീരസമുണ്ട്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം രമേശിന്റെ വരവിനെ എതിര്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഐ ഗ്രൂപ്പില്‍ തന്നെയുള്ള കെ. മുരളീധരനെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവരാന്‍ എ ഗ്രൂപ്പ് നേതാക്കള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.


ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ കടുത്ത പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയ മുരളീധരനെ മുന്‍നിര്‍ത്തിയാല്‍ വര്‍ഗീയതയ്‌ക്കെതിരേ ഫലപ്രദമായ ചെറുത്ത് നില്‍പ്പ് സാധ്യമാകും. വര്‍ഗീയതയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താനാകാത്തതാണ് തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പ്രധാന കാരണമെന്ന് ഇവര്‍ വാദിക്കുന്നു. ഘടകക്ഷികള്‍ക്കും മുരളീധരനോട് താല്‍പ്പര്യമാണ്. എന്നാല്‍ ഐ ഗ്രൂപ്പിനെ ഇത്രനാളും നയിച്ച ചെന്നിത്തലയെ തള്ളി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ മുരളീധരന്‍ തയാറാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ സഹായം തേടാനും എ ഗ്രൂപ്പ് നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago