HOME
DETAILS
MAL
അസാധുവാക്കിയ 80 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്.ബി.ഐ
backup
December 14 2016 | 03:12 AM
ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1,000 രൂപ നോട്ടുകളില്‍ 80 ശതമാനവും ബാങ്കുകളിലെത്തിയതായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്. ഗാന്ധി. നോട്ട് അസാധുവാക്കിയ അന്നു മുതല്‍ ഡിസംബര്‍ പത്ത് വരെയുള്ള കണക്ക് ്പ്രകാരം 12.44 ലക്ഷം കോടി രൂപയാണ് ഇതുവരെയെത്തിയത്. ഇനി 1.66 ലക്ഷം കോടി മാത്രമാണ് തിരിച്ചെത്താനുള്ളത്.
നോട്ടുകള്‍ പിന്‍വലിക്കുന്നതിന് മുന്‍പ് 14 ലക്ഷം കോടിയുടെ 500, 1,000 രൂപ നോട്ടുകളാണ് ഉണ്ടായിരുന്നത്. ഈ മാസം 31 വരെയാണ് പഴയ 500, 1,000 രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ കഴിയുക.
പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരമായി ബാങ്ക് കൗണ്ടറുകള്‍ വഴിയും എ.ടി.എം വഴിയുമായി 4.61 ലക്ഷം കോടി രൂപ വിതരണം ചെയ്തതായും റിസര്‍വ് ബാങ്ക് അറിയിച്ചു.,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."