HOME
DETAILS
MAL
കറന്‍സി നിരോധനം: വ്യാപാരികള്‍ ധര്‍ണ നടത്തി
backup
December 14 2016 | 03:12 AM
താമരശേരി: നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി താമരശേരി എസ്.ബി.ഐക്ക് മുന്നില്‍ ധര്‍ണ നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ. നാരായണന് നായര്‍ അധ്യക്ഷനായി. ജില്ലാ ജന. സെക്രട്ടറി അഷ്റഫ് മൂത്തേടത്ത്, വൈസ് പ്രസിഡന്റ് പി.സി അഷ്റഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സരസ്വതി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എ.പി സജിത്, എ. അരവിന്ദന്, വി.വി.ഇ.എസ് നേതാക്കളായ എ.കെ അബ്ദുല്ല, പി.ടി.എ ലത്തീഫ്, അമീര്‍ മുഹമ്മദ് ഷാജി, അബ്ദുല്‍ മജീദ്, നൗഷാദ് ചെമ്പ്ര, ജോയ് തോമസ്, ഒ. ചന്തു മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."