തിരുവസന്തത്തിലലിഞ്ഞ് നാട്; നബിദിനം പ്രൗഢമായി
പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ 1491-ാം ജന്മദിനം നാടെങ്ങും സമുചിതമായി ആഘോഷിച്ചു. മൗലിദ് സദസുകള്‍, റാലികള്‍, അന്നദാനം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, മദ്ഹ്‌റസൂല്‍ പ്രഭാഷണം തുടങ്ങിയവ അരങ്ങേറി.
മേപ്പയ്യൂര്‍: ചാവട്ട് മഹല്ല്, മദ്‌റസാ പരിപാടി വി.കെ ഇസ്മാഈല്‍ മന്നാനി ഉദ്ഘാഘാടനം ചെയ്തു. കെ.കെ ഇബ്രാഹിം അധ്യക്ഷനായി. എം.കെ അബ്ദുറഹ്മാന്‍, പി. കുഞ്ഞമ്മദ്, എ.എം മുഹമ്മദ്, സി.ഇ അഷറഫ്, പി.കെ അബ്ദുല്‍ റസാഖ് സംസാരിച്ചു.
നടുവണ്ണൂര്‍: കാരയാട് തറമ്മല്‍ സുബുലുസ്സലാം മദ്‌റസാ കമ്മിറ്റി നടത്തിയ നബിദിനാഘോഷ പരിപാടി ഇ.കെ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ടി.പി പര്യയി കുട്ടി ഹാജി അധ്യക്ഷനായി. ഷൗക്കത്തലി അന്‍വരി, ഹബീബ് ഫൈസി, ബാവ ജീറാനി, ഇസ്മാഈല്‍ ബാഖവി വിഷയമവതരിപ്പിച്ചു. എം.പി അബ്ദുല്‍ മജിദ് ഹാജി, പി.ടി അബ്ദുല്ലക്കുട്ടി ഹാജി, പി.എം അവറാന്‍ ഹാജി, മൂലക്കല്‍ ജാഫര്‍, സമീര്‍ എരോത്ത്, പൊയ്‌ലങ്ങല്‍ അമ്മത് സംസാരിച്ചു. എന്‍. അബ്ദുല്‍ അസീസ് സഖാഫി, എം.എം അബ്ദുല്‍ അസീസ് മൗലവി, സി.കെ നൗഷാദ് മൗലവി റാലിക്ക് നേത്വത്വം നല്‍കി.
നടുവണ്ണൂര്‍: കല്ലിടുക്കില്‍ ബശീരിയ്യ മദ്‌റസ കമ്മിറ്റിയും എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയും സംയുക്തമായി നബിദിനമാഘോഷിച്ചു. നടുവണ്ണൂര്‍ റെയ്ഞ്ച് ജന. സെക്രട്ടറി കെ. കുഞ്ഞായിന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ടി.എം ഇബ്രാഹിം ഹാജി അധ്യക്ഷനായി. കെ. അബ്ദുല്‍ അസീസ് ദാരിമി, ടി.കെ തറുവയ്ക്കുട്ടി ഹാജി, കെ.ടി.കെ റഷീദ്, വി.പി ജാബിര്‍ മുസ്‌ലിയാര്‍, കെ.വി അമ്മോട്ടി സംസാരിച്ചു.
നടുവണ്ണൂര്‍: പാലോളി മഹല്ല് ജമാഅത്തും നൂറുല്‍ ഇസ് ലാം സെക്കന്‍ഡറി മദ്‌റസയും സംഘടിപ്പിച്ച പരിപാടി അബ്ദുറഹ്മാന്‍ ഹൈതമി ഉദ്ഘാടനം ചെയ്തു. പി.വി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. ജലീല്‍ ദാരിമി പ്രമേയപ്രഭാഷണം നടത്തി. എം.കെ മുസ്തഫ സ്വാഗതവും കെ. നഹാദ് നന്ദിയും പറഞ്ഞു.
പേരാമ്പ്ര: കല്‍പത്തൂര്‍ മഹല്ല് മുസ്‌ലിം ജമാഅത്തും തബ് ലീഗുല്‍ ഇസ്‌ലാം മദ്‌റസയും സംയുക്തമായി സംഘടിപ്പിച്ച നബിദിന പരിപാടി മുഹമ്മദലി ദാരിമി വേളം ഉദ്ഘാടനം ചെയ്തു. ഇ.കെ കുഞ്ഞിമൊയ്തി ഹാജി അധ്യക്ഷനായി. പി.സി അമ്മദ് മുസ്‌ലിയാര്‍, മുഹിയുദ്ദീന്‍ മുസ്‌ലിയാര്‍, പി.സി അബ്ദുറഹിമാന്‍, നാസര്‍ മൗലവി, സിറാജ് സി.പി, വി.എം കുഞ്ഞമ്മദ്, അനീഫ സി.പി, കെ. റാഹില്‍ സംസാരിച്ചു.
നടുവണ്ണൂര്‍: വാകമോളി ഹിലാല്‍ മദ്‌റസയില്‍ ആവള മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം മൊയ്തീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. സകരിയ്യ ദാരിമി, സുബൈര്‍ ദാരിമി പ്രഭാഷണം നടത്തി. അമ്മദ് ഹാജി, ഷരീഫ് മുസ്‌ലിയാര്‍, മൊയ്തീന്‍ ഹാജി, എ.കെ അഷ്‌കര്‍, ടി.കെ സാബിഖ്, അല്‍ത്വാഫ്, സ്വാദിഖ് സംസാരിച്ചു. അമ്മദ് ഹാജി അവാര്‍ഡ് ദാനവും സുബൈര്‍ ദാരിമി നടുവണ്ണൂര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.
നടുവണ്ണൂര്‍: തിരുവോട് മദ്‌റസത്തുല്‍ ഫലാഹില്‍ മുനീര്‍ സഅദി പൂലോട് നേതൃത്വം നല്‍കി. അബ്ദുറഹിമാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ സഖാഫി തിരുവോട് അധ്യക്ഷനായി. അബ്ദുല്‍ മജീദ് സഖാഫി കോട്ടൂര്‍, വിജയന്‍ ഗുരുസ്വാമി തിരുമംഗലത്ത്, ഒ.എം ബാലന്‍, നൗഷാദ് കെ, ആര്‍. സുജിത്ത് സംസാരിച്ചു. തുഫൈല്‍ സഅദി സ്വാഗതവും കെ. മിദ്‌ലാജ് നന്ദിയും പറഞ്ഞു. പൂര്‍വവിദ്യാര്‍ഥി സംഗമം എന്‍.കെ അബ്ദുറഹിമാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. കെ. ജബ്ബാര്‍ ഹാജി അധ്യക്ഷനായി. എം. സജീഫ് മാസ്റ്റര്‍, പി. റഹീം മാസ്റ്റര്‍, മുഹമ്മദ് ഫാളിലി, മന്‍സൂര്‍ സഖാഫി സംസാരിച്ചു. ഇബ്‌റാഹിം ദാരിമി സ്വാഗതവും ശുഐബ് നന്ദിയും പറഞ്ഞു.
പയ്യോളി: കോട്ടക്കല്‍ മഹല്ല് ജമാഅത്തിന്റെ നേതൃത്വത്തില്‍ നബിദിന റാലിക്ക് മഹല്ല് പ്രസിഡന്റ് സി.പി ഇസ്്മാഈല്‍, സെക്രട്ടറി അഷ്‌റഫ് കോട്ടക്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി. അസ്സയിനാര്‍ മാസ്റ്റര്‍, സി.പി ഷാനവാസ് മാസ്റ്റര്‍, എം.എ അബ്ദുല്ല, എ.പി ഷംസീര്‍, പി.കെ റിയാസ് നേതൃത്വം നല്‍കി.
നടുവണ്ണൂര്‍: കല്ലിടുക്കില്‍ ബശീരിയ്യ മദ്‌റസ കമ്മിറ്റിയും എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയും സംയുക്തമായി നബിദിനമാഘോഷിച്ചു. നടുവണ്ണൂര്‍ റെയ്ഞ്ച് ജന. സെക്രട്ടറി കെ. കുഞ്ഞായിന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ടി.എം ഇബ്രാഹിം ഹാജി അധ്യക്ഷനായി. കെ. അബ്ദുല്‍ അസീസ് ദാരിമി, ടി.കെ തറുവയ്ക്കുട്ടി ഹാജി, കെ.ടി.കെ റഷീദ്, വി.പി ജാബിര്‍ മുസ്‌ലിയാര്‍, കെ.വി അമ്മോട്ടി സംസാരിച്ചു.
കടിയങ്ങാട്: ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സി.കെ കുഞ്ഞിമൊയ്തീന്‍ മൗലവി ഉദ്ഘാടനം ചെയ്തു. സൂപ്പി ഹാജി അധ്യക്ഷനായി. ടി.കെ അബ്ദുല്‍ കരീം ദാരിമി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല തെക്കുമ്പാട്, എ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അസീസ് ഫൈസി, പി. മൊയ്തു ഹാജി, പി.കെ ഇബ്‌റാഹിം, കരുകുളത്തില്‍ മുഹമ്മദ്, ടി. മൂസ ഹാജി, ഇബ്‌റാഹിം പുതുശ്ശേരി, പി.കെ മുഹമ്മദലി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."