HOME
DETAILS
MAL
വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി
backup
December 14 2016 | 03:12 AM
ബാലുശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.ബി.ടി യിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ചില്ലറ നോട്ടുകള്‍ ആവശ്യാനുസരണം ലഭ്യമാക്കുക, നോട്ടു പരിശോധനയുടെ പേരിലുള്ള കട പരിശോധന നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ജില്ലാ ജന. സെക്രട്ടറി അഷറഫ് മൂത്തേടത്ത് ധര്‍ണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷുക്കൂര്‍ പൂനൂര് അധ്യക്ഷനായി. നിയോജക മണ്ഡലം ജന. സെക്രട്ടറി രാജന് കാന്തപുരം, ബാലുശ്ശേരി യൂനിറ്റ് പ്രസിഡന്റ് പി. മോഹനന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."