പ്രവാചക സ്മൃതിയിലലിഞ്ഞ് വയനാട്
വാരാമ്പറ്റ: നബിദിന ആഘോഷത്തിന്റെ ഭാഗമായി വാരാമ്പറ്റ കോടഞ്ചേരി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി. സാജിര്‍ ദാരിമി റാലിക്ക് നേതൃത്വം നല്‍കി. വൈകുന്നേരം ഏഴിന് നടന്ന പൊതുസമ്മേളനത്തില്‍ കെ.സി അബ്ദുല്ല സഅദി കുഞ്ചിലം മുഖ്യപ്രഭാഷണം നടത്തി.
മാനന്തവാടി: മാനാഞ്ചിറ ദാറുസ്സലാം മദ്‌റസയുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി. മഹല്ല് ഖത്തീബ് ഷിഹാബുദ്ദീന്‍ റഹ്മാനി, മഹല്ല് പ്രസിഡന്റ് ചക്കര അബ്ദുല്ല ഹാജി, സെക്രട്ടറി ഇറമ്പയില്‍ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മാനന്തവാടി: മാനന്തവാടി മഹല്ല് കമ്മിറ്റിയുടെയും ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയുടെയും സംയുക്താഭിമുഖ്യത്തില്‍ നബിദിനാഘോഷം നടത്തി. നബിദിന റാലിക്ക് മഹല്ല് പ്രസിഡന്റ് അബ്ദുല്ല മാസ്റ്റര്‍, സെക്രട്ടറി സി കുഞ്ഞബ്ദുല്ല, മഹല്ല് ഖത്തീബ് മുഹമ്മദ് കുട്ടി നിസാമി, കബീര്‍ ദാരിമി, കടവത്ത് മുഹമ്മദ്, അഡ്വ. അബ്ദുല്‍ റഷീദ് പടയന്‍, റസാഖ് മാസ്റ്റര്‍, മഞ്ചേരി ഉസ്മാന്‍, മുഹമ്മദ് സാജിദ് അമാനി, മുഹമ്മദലി സുഹ്‌രി, അബ്ദുസ്സമദ് ബാഖവി, അബ്ദുല്‍ കബീര്‍ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി.
കോട്ടത്തറ: കോട്ടത്തറ തഖ്‌വിയ്യത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ നേതൃത്വത്തില്‍ വെണ്ണിയോട് ദാറുല്‍ഹുദാ മദ്‌റസയില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. മഹല്ല് ഖാസി കെ.കെ.എം ഫൈസി ഉദ്ഘാടനം ചെയ്തു. തഖ്‌വിയ്യത്തുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റ് സൈതലവി അധ്യക്ഷനായി. സെക്രട്ടറി വി.നാസര്‍ സ്വാഗതം പറഞ്ഞു. സദര്‍മുഅല്ലിം എം മമ്മു മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാമത്സരങ്ങളും നടന്നു. മദ്‌റസാ പൂര്‍വവിദ്യാര്‍ഥികളുടെ കലാമത്സരങ്ങളും അരങ്ങേറി.
കരണി: മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനം വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ കലാപരിപാടികളും മതപ്രഭാഷണവും സംഘടിപ്പിച്ചു. നബിദിന റാലിക്ക് അബ്ദുള്‍ അസീസ്, ബീരാന്‍ പി, അയമു പി, ഹമീദ് എ.പി, ഹാരിസ് ഫൈസി, അബ്ദു പി, ജാബിര്‍ പി, ഷെമീര്‍ പി, നൗഷാദ് പി, മനാഫ് എം നേതൃത്വം നല്‍കി.
പേരിയ: മുനീറുല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലി നടത്തി. മഹല്ല് ഖത്വീബ്, മഹല്ല് ഭാരവാഹികള്‍, കാരണവന്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. മദ്‌റസ വിദ്യാര്‍ഥികളുടെ ദഫ്, സ്‌ക്കൗട്ട് എന്നിവ റാലിക്ക് മാറ്റ്കൂട്ടി.
കമ്പളക്കാട്: സൗത്ത് മദ്‌റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലി നടത്തി. മഹല്ല് ഖത്തീബ് മുഹമ്മദ് അസ്‌ലം ബാഖവി, ഇസ്മായീല്‍ ദാരിമി, പി.സി ഇബ്രാഹിം ഹാജി, പി.ടി കുഞ്ഞബ്ദുല്ല ഹാജി, കെ.കെ മുത്തലിബ് ഹാജി, അഷ്‌റഫ് മുസ്‌ലിയാര്‍, പി.ടി സൂപ്പി ഹാജി, മോയിന്‍ മൗലവി, മുഹമ്മദ്കുട്ടി ഹസനി, സി.എച്ച് ഹംസ ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആയിരങ്ങള്‍ അണിനിരന്ന ഘോഷയാത്രക്ക് മദ്‌റസ വിദ്യാര്‍ഥികളുടെ ദഫ് മാറ്റുകൂട്ടി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
മടക്കിമല: മഹല്ലു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. റാലിക്ക് മഹല്ല് പ്രസിഡന്റ് മുഹമ്മദ് വടകര, ഖത്തീബ് സാദിഖ് ഫൈസി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മടക്കിമല, സ്വാഗതസംഘം ചെയര്‍മാന്‍ ഉസ്മാന്‍ കാതിരി, കണ്‍വീനര്‍ മൊയ്തീന്‍ പൊട്ടേങ്ങല്‍, പി സിറാജുദ്ദീന്‍, എന്‍.ടി സെയ്ത്, അഷ്‌റഫ് ചിറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനത്തില്‍ ജൂബൈര്‍ ദാരിമി, എന്‍.ടി ബീരാന്‍കുട്ടി, സാദിഖ് ഫൈസി, വി മുഹമ്മദ്, പി ഇസ്മയില്‍, കെ നാസര്‍ മൗലവി, പുളിപ്പറമ്പില്‍ മുഹമ്മദ്, എന്‍.ടി മാമുക്കുട്ടി ഹാജി, പി.പി സെയ്ത്, എം മുഹമ്മദലി, വി.വി ചേക്കു സംസാരിച്ചു.
മുണ്ടേരി: ഇസത്തുദ്ദീന്‍ മുസ്‌ലിം സംഘത്തിന്റെ നേതൃത്വത്തില്‍ ഹുബ്ബുറസൂല്‍ പ്രഭാഷണവും നബിദിനാഘോഷവും നടത്തി. അന്നദാനവും ഘോഷയാത്രയും ദഫ് പ്രദര്‍ശനവും ഉണ്ടായിരന്നു. മഹല്ല് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ പതാക ഉയര്‍ത്തി. വൈകിട്ട് അബ്ബാസ് വാഫിയുടെ പ്രഭാഷണവും കുട്ടികളുടെ കലാപരിപാടികളും നടന്നു. പൊതുസമ്മേളനം മഹല്ല് ഖതീബ് മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി അബ്ദുറഹ്മാന്‍, സെക്രട്ടറി എം.ടി അബ്ദുല്‍ ഖാദര്‍, സി.കെ നൗഷാദ്, പള്ളിയാല്‍ ഷിയാസ്, മുസ്തഫ സംസാരിച്ചു.
കൈതക്കല്‍: ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന നബിദിനാഘോഷ പരിപാടികള്‍ അബൂബക്കര്‍ ബാഖവി ദേവര്‍ഷോല ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പിലാക്കണ്ടി ഇബ്രാഹിം ഹാജി അധ്യക്ഷനായി. കെ മൊയ്തീന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മഹല്ല് ചെയര്‍മാന്‍ കെ മൊയ്തു ഹാജി പതാക ഉയര്‍ത്തി. വിവിധ ദിവസങ്ങളിലായി ജംഷീര്‍ ബാഖവി, പി സലിം മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, ശഹീറലി ശിഹാബ് തങ്ങള്‍ സംസാരിച്ചു.
തരുവണ: മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനറാലിക്ക് മഹല്ല് ഖതീബ് മുഹമ്മദ് കുട്ടി ബാഖവി, ഹാജി കെ അബ്ദുല്ല മുസ്‌ലിയാര്‍, കമ്പ അബ്ദുല്ല നേതൃത്വം നല്‍കി. വൈകിട്ട് നടന്ന പൊതുയോഗത്തില്‍ കെ.സി ആലി ഹാജി അധ്യക്ഷനായി. മഹല്ല് ഖതീബ് മുഹമ്മദ് കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. പി.ടി ഉസ്മാന്‍ ഫൈസി, മുഹ്‌യിദ്ദീന്‍ സഖാഫി സംസാരിച്ചു. കെ.കെ മമ്മൂട്ടി മദനി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
കോറോം: മരച്ചുവട് ഖുതുബിയ്യ മദ്‌റസയുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി. മഹല്ല് ഖത്തീബ് ഉസ്മാന്‍, ഹോളിഫേസ് പ്രിന്‍സിപ്പാള്‍ ഫാ. സന്തോഷ്, സാബിത് അലി സംസാരിച്ചു. വൈകുന്നേരം നടന്ന നബിദിന സമ്മേളനത്തില്‍ ജാഫര്‍ സഅദി പുളിഞ്ഞാല്‍ മുഖ്യ പ്രഭാഷണം നടത്തി.
കാവുംമന്ദം: കാവുംമന്ദം ഇഹ്‌യാഉല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷത്തിന് സുഹൈല്‍ വാഫി, മഹല്ല് പ്രസിഡന്റ് മുസ്തഫ പാറക്കണ്ടി, പി അബു, കെ ഇബ്രാഹിം ഹാജി, മുജീബ് പാറക്കണ്ടി നേതൃത്വം നല്‍കി. രാവിലെ നിരവധി പേര്‍ പങ്കെടുത്ത റാലിയും വിദ്യാര്‍ഥികളുടെ കലാമത്സരങ്ങളും നടന്നു.
പിണങ്ങോട്: ഹിമായത്തുല്‍ ഇസ്‌ലാം സുന്നി മഹല്ല് കമ്മിറ്റിയുടെ കീഴില്‍ നബിദിനവും ഘോഷയാത്രയും സംഘടിപ്പിച്ചു. പൊതുസമ്മേളനം മഹല്ല് പ്രസിഡന്റ് പുനത്തില്‍ അബ്ദുല്‍ ഗഫൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ റഊഫ് മണ്ണില്‍ അധ്യക്ഷനായി. ഖത്തീബ് അബ്ബാസ് ഫൈസി വാരാമ്പറ്റ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.എച്ച് അബൂബക്കര്‍, മൊയ്തീന്‍ കുട്ടി, സിദ്ദീഖ് കോട്ടക്കുഴി, നാസര്‍ പടിക്ക, താജ് മന്‍സൂര്‍ മാസ്റ്റര്‍, അബ്ദുല്ല മണ്ണില്‍, അസ്‌ലം തങ്ങള്‍, കെ.കെ റബീബ്, കെ.കെ അലി ദാരിമി, അബ്ദുല്ല മൗലവി, സബീര്‍ വാഫി, അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍ സംസാരിച്ചു. പുനത്തില്‍ മുഹമ്മദ് ഹാജി, എന്‍ ഉണ്ണിന്‍ ഹാജി, എം ഇബ്‌റാഹീം ഹാജി, എ സൈലതവി, എന്‍ കുഞ്ഞബ്ദുല്ല, വി.പി ഹാരിസ്, എന്‍ മൊയ്തീന്‍ കുട്ടി എന്നിവര്‍ സമ്മാന വിതരണം നടത്തി. ദാറുസ്സലാം മദ്‌റസ വിദ്യാര്‍ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
ചെമ്പോത്തറ: മഅ്ദനുല്‍ ഉലൂം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. മഹല്ല് ഖത്തീബ് മുഹമ്മദ് ജലീല്‍ ഫാളിലി, ശരീഫ് മിസ്ബാഹി, അബ്ദുല്‍ അസീസ്, ഫൈസല്‍, ഹംസ, സൈതലവി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദഫ് റാലിക്ക് മാറ്റ്കൂട്ടി. വിദ്യാര്‍ഥികളുടെ കലാമത്സരങ്ങളും നടന്നു. നജ്മുല്‍ ഹുദ ഒന്നാം സ്ഥാനവും ബദ്‌റുല്‍ ഹുദ രണ്ടാം സ്ഥാനവും നേടി.
ചീരാല്‍: നുസ്‌റത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ കീഴില്‍ പുതുക്കി പണിത ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ കെട്ടിടത്തിന്റെ ഉദ്ഘാടനം സമസ്ത ബത്തേരി താലൂക്ക് പ്രസിഡന്റ് അബൂബക്കര്‍ ഫൈസി നിര്‍വഹിച്ചു. നബിദിന റാലിയും പൊതുസമ്മേളനവും നടത്തി. കെ മുഹമ്മദ് ബാപ്പു അധ്യക്ഷനായി. വിവിധ മഹല്ല് ഖത്തീബുമാരായ കെ.കെ.എം അല്‍ഖാസിമി, റംഷാദ് ഫൈസി, ഹംസ ഫൈസി, ഖാദര്‍ ഫൈസി, ഷംസുദ്ദീന്‍ സഖാഫി, ഉസ്മാന്‍ അല്‍ ഹസനി, എം അഷ്‌റഫ്, കെ.സി.കെ തങ്ങള്‍, എ സലീം, ആബിദ് ലത്തീഫി, എസി.എം ഉമ്മര്‍, എസ്.കെ ശാഫി, എ ശൗകത്തലി, സിറാജ്, മുഹമ്മദ് ശാഫി, സി.എം റഷീദ്, സാജിദ്, എം.എസ് സിറാജ്, എസ്.കെ സിറാജ് സംസാരിച്ചു.
ചെറ്റപ്പാലം: ചെറ്റപ്പാലം നുറുല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റി, അല്‍ അമീന്‍ യുവജന സംഘം, സമസ്ത കേരള സുന്നി ബാലവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളൊടെ നബിദിനം ആഘോഷിച്ചു. മയ്യക്കാരന്‍ അബ്ദുള്ള ഹാജി, റഷീദ് ദാരിമി, ആരിഫ് വാഫി, കെ അര്‍ഷാദ്, എം.കെ നസീര്‍ ഹാജി, ഹംസ ഇസ്മാലി, നിയാസ് അലി, നിഷാദ് എം.പി റാലിക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, മതപ്രഭാഷണം എന്നിവയും നടന്നു.
എരുമത്തെരുവ്: എരുമത്തെരുവ് ഇശാഅത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. മുഹമ്മദ് ഫൈസി, സൂപ്പി കണ്ടങ്കല്‍, ആലി കുട്ടി ഹാജി, പി.വി.എസ്സ് മൂസ്സ, സി.വി അസീസ്, അന്‍ഷാദ് മാട്ടുമ്മല്‍, സലീം പിലാത്തോട്ടം എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. പായസവിതരണവും ഉണ്ടായിരുന്നു.
ഈസ്റ്റ് ചീരാല്‍: ഈസ്റ്റ് ചീരാല്‍ അന്‍വാറുല്‍ ഇസ്‌ലാം സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്ര, അന്നദാനം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് സി സൂപ്പി അധ്യക്ഷനായി. എ വീരാന്‍കുട്ടി റാവുത്തര്‍ പതാക ഉയര്‍ത്തി. കെ ജലീല്‍, പി.എ അബ്ദുള്‍നാസര്‍, അന്‍വര്‍ ഹസനി, ഉബൈദ് പി.ടി, മുജീബ് സഹദി, ഉബൈദ് സഖാഫി, അബ്ദുല്‍ ഹക്കിം സംസാരിച്ചു. നബിദിന ഘോഷയാത്രയില്‍ ഈസ്റ്റ് ചീരാല്‍ ഡി.വൈ.എഫ്.ഐ യൂനിറ്റ് ശീതള പാനീയം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."