കുരങ്ങുപനി; വൈറോളജി ലാബ് 18ന് ഉദ്ഘാടനം ചെയ്യും
സുല്‍ത്താന്‍ ബത്തേരി: മണിപ്പാല്‍ യൂനിവേഴ്സിറ്റിയുടെ സഹായത്തോടെ താലൂക്ക് ആശുപത്രിയില്‍ താല്കാലിക സംവിധാനത്തില്‍ ആരംഭിക്കുന്ന വൈറോളജി ലാബ് ഈമാസം 18ന് പ്രവര്‍ത്തനമാരംഭിക്കും.
ജില്ലയില്‍ കുരങ്ങുപനി പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ കഴിഞ്ഞ സര്‍ക്കാരാണ് ലാബ് പ്രഖ്യാപിച്ചത്. ബത്തേരിയില്‍ ആരംഭിക്കുന്ന പബ്ലിക് ഹെല്‍ത്ത് ലാബില്‍ തന്നെ വൈറോളജി ലാബും തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ വന്‍ തുക ആവശ്യമുള്ളതിനാല്‍ പദ്ധതി ആരംഭിക്കാന്‍ കഴിയാതെ വന്നതോടെ മണിപ്പാല്‍ യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ താല്കാലികമായി വൈറോളജി ലാബ് തുടങ്ങാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.
ഈവര്‍ഷം ഫെബ്രുവരിയില്‍ ലാബ് പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനിച്ചിരുന്നെങ്കിലും പലകാരണങ്ങളാല്‍ ഉദ്ഘാടനം നീളുകയാണ്. ലാബ് തുടങ്ങുതിനുള്ള സ്ഥലസൗകര്യം മാത്രമാണ് താലൂക്ക് ആശുപത്രിയില്‍ ഒരുക്കിക്കൊടുക്കുന്നത്.
ആവശ്യമായ ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നതും ജീവനക്കാരെ നിയമിക്കുന്നതും മണിപ്പാല്‍ യൂനിവേഴ്സിറ്റിയാണ്. 11 പേരാണ് കഴിഞ്ഞ വര്‍ഷം കുരങ്ങുപനി ബാധിച്ചു ജില്ലയില്‍ മരിച്ചത്. ഈ വര്‍ഷവും നിരവധിപ്പേര്‍ക്ക് കുരങ്ങുപനി പിടിപെട്ടിരുന്നു.
നിലവില്‍ കുരങ്ങുപനിയാണോ എന്ന് സ്ഥിരീകരിക്കുന്നതിന് മണിപ്പാലിലെ ലാബിനെയാണ് ആശ്രയിക്കുന്നത്. ഇതിനാല്‍ പരിശോധനാഫലം വരുന്നതിന് ആഴ്ചകളോളം കാത്തിരിക്കേണ്ടി അവസ്ഥയാണ്. പുതിയ ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കുരങ്ങുപനിയടക്കമുള്ള നിരവധി രോഗങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."