വയനാടിന്റെ വികസനം; സര്‍ക്കാരിന് രൂപ രേഖ സമര്‍പ്പിക്കും: എം.എല്‍.എ
കല്‍പ്പറ്റ: കല്‍പ്പറ്റ അസംബ്ലി നിയോജക മണ്ഡലത്തിന്റെയും വയനാടിന്റെയും പൊതുവായ വികസനത്തിന് രൂപരേഖ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കല്‍പ്പറ്റ മണ്ഡലം എം.എല്‍.എ സി.കെ. ശശീന്ദ്രന്‍ അറിയിച്ചു. ആദിവാസി ക്ഷേമം, ടൂറിസം, കൃഷി, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ വ്യക്തമായ കാഴ്ചപ്പാടോടെയുള്ള വികസന പദ്ധതിയാണ് ഉദേശിക്കുന്നത്. വികസന രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി അദേഹം മാധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി.
മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങളും രൂപരേഖയില്‍ ഉള്‍പ്പെടുത്തുമെന്ന് സി.കെ ശശീന്ദ്രന്‍ പറഞ്ഞു. നെല്‍കൃഷി പ്രോത്സാഹനത്തിലൂടെ പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട്, നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കുള്ള ധനസഹായ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് എം.എല്‍.എ പറഞ്ഞു. നെല്‍കൃഷിയിലൂടെ ഭൂഗര്‍ഭജലവിതാനം ഉയരും. നെല്‍കൃഷിക്ക് പ്രത്യേക പരിഗണന നല്‍കുന്ന കാര്യം കൃഷി മന്ത്രിയുമായി ഇതിനകം സംസാരിച്ചിട്ടുണ്ട്.
തിരുവനന്തപുരം അടക്കമുള്ള മറ്റ് ജില്ലകളില്‍ പോയി ചികിത്സ കഴിഞ്ഞ് മടങ്ങുന്ന വയനാട് സ്വദേശികളായ രോഗികള്‍ക്ക് തിരിച്ച് വയനാട്ടിലെത്താനായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസുകള്‍ കാര്യക്ഷമമാക്കുന്നതിന് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെടുമെന്ന് എം.എല്‍.എ. പറഞ്ഞു.
വയനാട്ടില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് വഴി പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ രോഗികള്‍ക്കായി പ്രത്യേകം സീറ്റ് സംവരണം ചെയ്യാത്തതു മൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."