നോട്ട് അസാധുവാക്കല്‍: പ്രവാസിലീഗ് കലക്ടറേറ്റ് മാര്‍ച്ച് നാളെ
മലപ്പുറം: നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ സാധാരണ ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതത്തിന് അറുതി വരുത്തുക എന്ന ആവശ്യവുമായി പ്രവാസിലീഗ് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നു.
നാളെ രാവിലെ 9.30ന് എം.എസ്.പി ഗ്രൗണ്ടിന് സമീപത്തു നിന്ന് ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ലാ ജ. സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി ബാവഹാജി, പ്രവാസിലീഗ് സംസ്ഥാന ജ. സെക്രട്ടറി ഹനീഫ മുന്നിയൂര്‍, പി. ഉബൈദുല്ല എം.എല്‍.എ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുജീബ് കാടേരി, സൗദി കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.കെ ഹംസ, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ്, സ്വതന്ത്രകര്‍ഷക സംഘം ജില്ലാ ജ. സെക്രട്ടറി പി.പി ഇബ്രാഹീം മാസ്റ്റര്‍, ടി.എച്ച് കുഞ്ഞാലി ഹാജി തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."