അനധികൃതമായി മണ്ണിട്ട് നികത്തിയ മാണിയൂര്‍ കായലിലെ കെട്ടിട നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു
എടപ്പാള്‍: ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പൂര്‍വസ്ഥിതിയിലാക്കാന്‍ കലക്ടര്‍ ഉത്തരവിട്ട മാണിയൂര്‍ കായലില്‍ നിര്‍മാണം നടത്താനുള്ള സ്വകാര്യ ആയുര്‍വേദ ആശുപത്രിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. എടപ്പാള്‍ കാവില്പടിയിലുള്ള സ്വകാര്യ ആയുര്‍വേദ ആശുപത്രിയാണ് അനധികൃതമായി നികത്തിയ സ്ഥലത്ത് നിര്‍മാണം തുടങ്ങിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ സ്ഥലത്തെത്തിയ ഡെപ്യൂട്ടി തഹസില്‍ദാരും വില്ലേജ് ഓഫിസറും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് നിര്‍മാണത്തിനായി ഉപയോഗിച്ച ജെസിബിയും ര@ുലോറികളും ചങ്ങരംകുളം പൊലിസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഓണം പെരുന്നാള്‍ അവധിയുടെ മറവിലാണ് റവന്യു വകുപ്പ് നല്കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ആശുപത്രി അധികൃതര്‍ മാണിയൂര്‍ കായല്‍ നികത്തിയത്. ഇതേത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
വിഷയത്തില്‍ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ.ടി ജലീലിനെതിരെയും ആരോപണമുയര്‍ന്നിരുന്നു. മന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തതും വിവാദമായി. പ്രക്ഷോഭങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ സ്ഥലം സന്ദര്‍ശിക്കുകയും റവന്യു അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും 15 ദിവസത്തിനകം നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കാലടി വില്ലേജ് ഓഫിസറുടെയും കാലടി കൃഷി ഓഫിസറുടെയും പൊന്നാനി അഡീഷണല്‍ തഹസില്‍ദാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്ണിട്ട് നികത്തിയതില്‍ 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമുണ്ടെ@ന്ന് കണ്ടെ@ത്തി.
തുടര്‍ന്ന് 15 ദിവസത്തിനകം സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാന്‍ കലക്ടര്‍ ഉത്തരവ് നല്കി. എന്നാല്‍ ആശുപത്രി അധികൃതര്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു. ഈ സ്ഥലത്താണ് ഇന്നലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."