ക്ലോറോഫോം മണപ്പിച്ച് ബോധംകെടുത്തി മോഷണം: പിടിയിലായ യുവതിയെ റിമാന്‍ഡ് ചെയ്തു
എടപ്പാള്‍: ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി മോഷണം നടത്തിയ കേസില്‍ യുവതി പിടിയില്‍. തൃശ്ശൂര്‍ കരിക്കുകുളങ്ങര പല്ലിശ്ശേരി സ്വദേശിനി ഓമന(39)ആണ് അന്തിക്കാട് പൊലിസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. എടപ്പാളില്‍ നിന്നും നെല്ലിശ്ശേരിയിലൈ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി ഓട്ടോയില്‍ കയറ്റുകയും മാലയും വളയും കവര്‍ന്ന ശേഷം വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ അന്നുതന്നെ കുറ്റിപ്പുറത്തും സമാന സംഭവം നടന്നിരുന്നു.തുടര്‍ന്ന് കുറ്റിപ്പുറം പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ക@െണ്ടത്തിയത്. കുറ്റിപ്പുറത്ത് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഓമനയെ അറസ്റ്റ് ചെയ്ത്.എടപ്പാളില്‍ നടന്ന മോഷണത്തിലും ഇവര്‍ തന്നെയാണ് പ്രതിയെന്ന് പൊലിസ് സ്ഥിരീകരിച്ചു. കൂടുതല്‍ അന്വേഷണത്തിനായി ചങ്ങരംകുളം പൊലിസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണറിയുന്നത്. ചങ്ങരംകുളത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിക്കാരി നല്കിയ മൊഴിയാണ് പൊലിസിനെ കുഴക്കിയത്. കൂടുതല്‍ അന്വേഷണത്തില്‍ ബോധം കെടുത്തിയല്ല മോഷണം നടത്തിയതെന്ന് പൊലിസിന് വ്യക്തമായി.
വെള്ളിയാഴ്ച വൈകീട്ട് നെല്ലിശ്ശേരിയിലെ വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന പരാതികാരിയെ ആശുപത്രി ജീവനക്കാരിയാണെന്നു പറഞ്ഞ് പരിചയപെട്ട ഓമന അസുഖ വിവരങ്ങള്‍ അന്വേഷിക്കുകയും ചികിത്സക്കായി ആശുപത്രിയില്‍ നിന്നും പണം ലഭിക്കുമെന്നറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ആശുപത്രിയിലെത്തുകയും ഓമന പൂരിപ്പിച്ച് നല്കിയ അപേക്ഷ നല്കാന് ആവശ്യപ്പെടുകയും ചെയ്തു.അപേക്ഷ നല്കുമ്പോള് പാവപെട്ടതായി തോന്നിക്കാന്‍ സ്വര്‍ണാഭരണങ്ങള്‍ ഊരി കവറിലാക്കി പുറത്ത് വെക്കാന്‍ ആവശ്യപെടുകയും ചെയ്തു. അപേക്ഷ നല്കാന് അകത്ത് കയറിയ സമയം ഓമന സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണം ആലുവയിലെ പഴയ സ്വര്‍ണം വാങ്ങുന്ന വ്യാപാരിക്ക് വിറ്റതായി പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി. ഓമനക്കെതിരെ അങ്കമാലി സ്റ്റേഷനില്‍ അഞ്ചോളം കേസുകള്‍ നിലവിലു@െണ്ടെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."