അനാവശ്യമായ ഭാഷാഭ്രാന്ത് വേണ്ട: ടി പത്മനാഭന്‍
കണ്ണൂര്‍: അനാവശ്യമായ ഭാഷാഭ്രാന്തു വേണ്ടെന്നു കഥാകൃത്ത് ടി പത്മനാഭന്‍. കണ്ണൂര്‍ സര്‍വകലാശാലയുടെ ഭരണഭാഷ മലയാളമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം താവക്കര ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭാഷാ സ്‌നേഹം മതഭ്രാന്തിനെക്കാളും ശക്തമാണ്. എന്നാല്‍ പദാനുപദം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്ന രീതി വേണ്ട. മലയാളത്തില്‍ ഫയലെഴുതുമ്പോള്‍ സമാനമായ മലയാളപദം കണ്ടുപിടിക്കുകയല്ല, മറിച്ച് സാധാരണ ഉപയോഗത്തിലുള്ള ഇംഗ്ലിഷ് പദങ്ങള്‍ അതേപടി ഉപയോഗിക്കുകയാണു വേണ്ടതെന്നും ടി പത്മനാഭന്‍ അഭിപ്രായപ്പെട്ടു.
ജനുവരി ഒന്നു മുതല്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ ഭരണഭാഷ മലയാളമായിരിക്കുമെന്നു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുല്‍ഖാദര്‍ പറഞ്ഞു. ബിജിമോള്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എം പ്രകാശന്‍, ഡോ. എ.എം ശ്രീധരന്‍, ഡോ. ടി അശോകന്‍, ഡോ. ബാലചന്ദ്രന്‍ കീഴോത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."