HOME
DETAILS
MAL
ഭിക്ഷാടന-മുക്ത പഞ്ചായത്താക്കണമെന്ന്
backup
December 14 2016 | 05:12 AM
മണ്ണാര്‍ക്കാട്: അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിനെ ഭിക്ഷാടന വിമുക്ത പഞ്ചായത്താക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഗിരിജക്ക് നിവേദനം നല്കി. ഭിക്ഷാടനത്തിന്റെ മറവില്‍ കുട്ടികളെ തട്ടികൊണ്ടുപോകലും, മോഷണവും നടക്കുന്നത് ഇല്ലാതാക്കുന്നതിനുവേണ്ടി ഭിക്ഷാടനം നിരോധിക്കണമെന്ന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ അധികൃതര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
എം.എസ്.ഫ് ജില്ല പ്രവര്‍ത്തക സമിതി അംഗം റഹീസ്, എടത്തനാട്ടുകര മേഖലാ ഭാരവാഹികളായ ഷിഹാബ്, ലുക്മാന്, നിസാര്‍, സബീര്‍, അന്‍ഷാദ് എന്നിവരാണ് നിവേദനം നല്‍കിയത്. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഉമര്‍ഖത്താബ്, പഞ്ചായത്തംഗങ്ങളായ സി. മുഹമ്മദാലി, അഫ്സറ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."