HOME
DETAILS
MAL
വൈവിധ്യത്തെ ഇല്ലാതാക്കല്‍ രാജ്യം തകര്‍ക്കുന്നതിനു തുല്യമാണെന്ന്
backup
December 14 2016 | 05:12 AM
പാലക്കാട്: രാജ്യത്തിന്റെ വലിയ സവിശേഷതയായ വൈവിധ്യത്തെയും വൈജാത്യത്തെയും ഇല്ലാതാക്കല്‍ രാജ്യത്തെ തന്നെ തകര്‍ക്കുന്നതിനു തുല്യമാണെന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ കമ്മിറ്റി ഫൈന്‍ സെന്ററില്‍ സംഘടിപ്പിച്ച വനിതാ സെമിനാര്‍ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തി ഏകപക്ഷീയമായി ഏക സി വില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടത്തുന്ന ഭരണാധികാരികള്‍ മുസ്ലിം സ്ത്രീയുടെ സംരക്ഷണത്തിനെന്ന പേരില്‍ കപട കണ്ണീരാണ് ഒഴുക്കുന്നതെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസി. അബ്ദുല്‍ ഹകീം നദ്വി ഉദ്ഘാടനം നിര്‍വഹിച്ചു. റഹ്മത്തുന്നീസ ടീച്ചര്‍, അഡ്വ. അക്ബറലി, സഫിയ അടിമാലി, പി. റുക്സാന, ഷംസിയ ഹമീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."