ജില്ലയിലെ വരള്‍ച്ചാ കെടുതി നേരിട്ടറിഞ്ഞ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നു കുടിയേറ്റ മേഖലയിലെ കര്‍ഷകര്‍ പ്രതീക്ഷയില്‍
പുല്‍പ്പള്ളി: പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായതോടെ കുടിയേറ്റ മേഖലയിലെ കര്‍ഷകര്‍ പ്രതീക്ഷയില്‍. വരള്‍ച്ചയും കൃഷിനാശവും കാരണം കൃഷി നശിച്ച കര്‍ഷകരുടെ കൃഷിയിടങ്ങള്‍ നേരില്‍ കണ്ട് വരള്‍ച്ചകളുടെ കെടുതികള്‍ അദ്ദേഹത്തിന് നേരിട്ട് ബോധ്യപ്പെട്ടതാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബത്തേരിയിലെത്തിയ പിണറായി വിജയന്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാടിച്ചിറ, കബനിഗിരി മേഖലകളിലെ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കെടുതികള്‍ നേരില്‍ കണ്ടിരുന്നു. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനായും കബനി നദിയില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട ജലവിഹിതം ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയന്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
കബനിക്കരയില്‍ മുടങ്ങിക്കിടക്കുന്ന ജലസേചന പദ്ധതികള്‍ പുനരാരംഭിക്കുന്നതിനും മേഖലയിലെ വരള്‍ച്ചയെ പ്രതിരോധിക്കുതിനായി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കുളം നിര്‍മിക്കുന്നതിനും ആവിഷ്‌കരിച്ച പദ്ധികള്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. വരള്‍ച്ച രൂക്ഷമായതോടെ ക്ഷീരമേഖലയിലെ കര്‍ഷകരും പശുവളര്‍ത്തലില്‍ വന്‍ നഷ്ടം നേരിടുന്നതും ഇതുമൂലം ഉണ്ടാകുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് നേതാക്കളോട് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനു പുറമെ ജില്ലയിലെ നിയുക്ത എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് കുടിയേറ്റ മേഖലയിലെ വരള്‍ച്ചാക്കെടുതികള്‍ നേരിട്ട് ബോധ്യമുള്ളതിനാലും പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."