ശമ്പളം കിട്ടാതെ ദുരിതത്തിലായ മലയാളി യുവതി സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞു
ജിദ്ദ: സ്പോണ്സര് ശമ്പളം നല്കാത്തതിനാല് ദുരിതത്തിലായ മലയാളി വീട്ടുജോലിക്കാരി സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞു.
കൊല്ലം കൊട്ടാരക്കര സ്വദേശിനി മഞ്ജു ഉണ്ണിയാണ് നാട്ടിലേക്ക് മടങ്ങിയത്. എട്ടു മാസങ്ങള്‍ക്കു മുന്‍പാണ് ദമാമില്‍ ഒരു സ്വദേശി പൗരന്റെ വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. അവരെ ആറു മാസക്കാലം ആ വീട്ടില്‍ അതികഠിനമായി ജോലി ചെയ്യിച്ചുവെങ്കിലും ശമ്പളം ഒന്നും കൊടുത്തില്ല. അതോടെ ആകെ ദുരിതാവസ്ഥയിലായ മഞ്ജു ഉണ്ണി പല തവണ ശമ്പളം ചോദിച്ചു.
സ്പോണ്സര് പല ന്യായങ്ങള്‍ പറഞ്ഞ് ശമ്പളം കൊടുക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്ന് ആരുമറിയാതെ വീട്ടില്‍നിന്നു പുറത്തുകടന്ന മഞ്ജു ഉണ്ണി അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ പോയി പരാതി നല്കി. ഇതേ തുടര്‍ന്ന് പോലിസുകാര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.
അഭയകേന്ദ്രത്തില്‍ എത്തിയ അവരെ ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്, ഉണ്ണി പൂച്ചെടിയല്‍, പദ്മനാഭന് മണിക്കുട്ടന് എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ മഞ്ജു ഉണ്ണിയെ സ്പോണ്സര് ഹുറൂബില്‍ ആക്കിയതായി മനസിലാക്കി. തുടര്‍ന്ന് അവര്‍ സ്പോണ്‍സറെ നേരിട്ട് ബന്ധപ്പെടുകയും പല പ്രാവശ്യം അനുരഞ്ജന ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ അവസ്ഥകള്‍ മനസിലാക്കിയ സ്പോണ്സര് മഞ്ജു ഉണ്ണിയ്ക്ക് കൊടുക്കാനുള്ള കുടിശ്ശിക ശമ്പളവും പാസ്പോര്‍ട്ടും നല്‍കാം എന്ന് സമ്മതിക്കുകയും ചെയ്തു. ഇതോടെ നാട്ടിലേക്കു മടങ്ങാനുള്ള ഫൈനല്‍ എക്സിറ്റും അടിച്ചു വാങ്ങുകയും ചെയ്യുകയായിരുന്നു. ഇതേടെയാണ് രണ്ടു മാസത്തെ വനിതാ അഭയകേന്ദ്രവാസം അവസാനിപ്പിച്ച് മഞ്ജു ഉണ്ണിക്ക് നാടണയാന്‍ വഴിയെരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."