'സിറിയന്‍ ജയിലില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടത് 60,000 പേര്‍'
ദമസ്‌കസ്: സിറിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ജയിലുകളില്‍ 60,000 പേര്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കാണിത്. സിറിയന്‍ സര്‍ക്കാരിന്റെയും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെയും കണക്ക് താരതമ്യപ്പെടുത്തുന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
മാര്‍ച്ച് 2011 മുതല്‍ 60,000 പേര്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റാമി അബ്ദുല്‍ റഹ്്മാന്‍ പറയുന്നത്. ഭക്ഷണമോ മരുന്നോ ആര്‍ക്കും ജയിലുകളില്‍ ലഭിച്ചില്ല. സിറിയന്‍ ആഭ്യന്തരയുദ്ധം തുടങ്ങിയതു മുതല്‍ സര്‍ക്കാരിനു വിരുദ്ധരെന്ന് തോന്നുന്നവരെ ജയിലിലടയ്ക്കുകയായിരുന്നു. യു.എന്‍ കണക്ക് പ്രകാരം നാലു ലക്ഷം പേരാണ് സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. യഥാര്‍ഥ കണക്ക് കണ്ടെത്താന്‍ പ്രയാസമാണ്. ബെയ്‌റൂത്ത് ആസ്ഥാനമായ മിഡില്‍ ഈസ്റ്റ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും സിറിയന്‍ സര്‍ക്കാര്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതായി പറയുന്നു.
സിറിയന്‍ വ്യോമസേനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും നിയന്ത്രണത്തിലുള്ളതും പീഡനങ്ങള്‍ക്ക് കുപ്രസിദ്ധവുമായ സെയ്ദ്‌നയ ജയിലിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തലസ്ഥാനത്ത് നിന്ന് 30 കി.മി അകലെയുള്ള രാജ്യത്തെ ഏറ്റവും വലിയ ജയിലായ ഇവിടെ 10,000 തടവുകാരാണുള്ളത്. സിറിയയിലെ ജയിലുകളില്‍ കഴിയുന്ന 110 കുട്ടികള്‍ ഉള്‍പ്പെടെ 14, 456പേരുടെ ലിസ്റ്റ് ബ്രിട്ടന്‍ ആസ്ഥാനമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി കൗണ്‍സില്‍ പുറത്ത് വിട്ടിരുന്നു. സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷം പീഡനത്തിനിരയായി മരിച്ച 11,000 പേരുടെ 55,000പേരുടെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. തടവറകളില്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ക്രൂര പീഡനമണ്് നടക്കുന്നതെന്ന് ഫെബ്രുവരിയില്‍ യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലും പരാമര്‍ശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."