അഫ്ഗാന് വൈസ് പ്രസിഡന്റിനെതിരേ ലൈംഗികാരോപണം
കാബൂള്‍: അഫ്ഗാന് വൈസ് പ്രസിഡന്റ് അബ്ദുല്‍ റാശിദ് ദോസ്തമിനെതിരേ ലൈംഗികാരോപണം. അഫ്ഗാന് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ദോസ്തമിന്റെ നിര്‍ദേശപ്രകാരം തന്നെ ബലമായി തട്ടികൊണ്ടുപോയി ദോസ്തം ഉള്പെടെയുള്ളവര് ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജനറല്‍ ദോസ്തമിന്റെ നഗരമായ വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ജൊവ്സ്ജാന് പ്രവിശ്യയിലെ മുന്‍ ഗവര്‍ണറായ അഹ് മദ് എഷ്ച്ചിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജനറല്‍ ദോസ്തമിന്റെ വീട്ടില്‍ ബലമായി പാര്‍പ്പിച്ച് മറ്റ് പത്തു പേരോടൊപ്പം ചേര്‍ന്ന് അഞ്ചു ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് ആരോപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. തനിക്കെതിരേ ഉന്നയിച്ചിരിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ദോസ്തം പ്രതികരിച്ചു.
എഷ്ച്ചിനെ തടവില്‍ പാര്‍പ്പിച്ചത് രാജ്യത്തെ ഇന്റലിജന്‍സ് സര്‍വിസാണെന്നും പ്രതിപക്ഷത്തെ പണം നല്കി സഹായിച്ചെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അഫ്ഗാന് വൈസ് പ്രസിഡന്റ് ദോസ്തം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."