HOME
DETAILS
MAL
സിറിയയ്ക്ക് ഐക്യദാർഢ്യം: ഖത്തര്‍ ദേശീയ ദിനാഘോഷം റദ്ദാക്കി
backup
December 15 2016 | 02:12 AM
ദോഹ: സിറിയയിലെ അലെപ്പോയില്‍ ഭരണകൂടത്തിന്റെ ഭീകരമായ അടിച്ചമര്‍ത്തലിനും വംശഹത്യയ്ക്കും വിധേയമാകുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡിസംബര്‍ 18ന് നടക്കേണ്ട ഖത്തറിലെ ദേശീയ ദിനാഘോഷം റദ്ദാക്കാന്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിട്ടു. കലാപരിപാടികള്‍, കോര്‍ണിഷില്‍ നടക്കുന്ന പരേഡ്, വെടിക്കെട്ട് എന്നിവയെല്ലാം റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍, ഡിസംബര്‍ 18 സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പൊതു അവധിയായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.റഷ്യയുടെ സഹായത്തോടെ ബശാറുല്‍ അസദ് ഗവണ്മെന്റ് സിറിയയില്‍ അതിഭീകരമായ ആക്രമണമാണ് നടത്തുന്നത്. നിരവധി സിവിലിയന്മാര് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."