അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്: രാഷ്ട്രീയ കുടുംബത്തിന് 120 കോടി നല്‍കിയെന്ന് ഇടനിലക്കാരന്
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടിന്റെ ഇടനിലക്കാരനായിരുന്ന ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. ഹെലികോപ്ടര്‍ ഇടപാടിന്റെ കരാര്‍ ലഭിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 450 കോടി രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് 120 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഡയറികുറിപ്പില്‍ പറയുന്നു.
അതേസമയം, ഏത് രാഷ്ട്രീയ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. ഇറ്റാലിയന്‍ പൊലിസ് പിടിച്ചെടുത്ത മിഷേലിന്റെ ഡയറിക്കുറിപ്പുകള്‍ നേരത്തെ സിബിഐയ്ക്ക് കൈമാറിയിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വിവിഐപികള്‍ക്കു സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 450 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."