HOME
DETAILS

കറന്‍സിലെസ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന പരാതി വ്യാപകം

  
backup
December 15 2016 | 08:12 AM

%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

(നജീബ് അന്‍സാരി)


മാള: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ നവംബര്‍ എട്ടിന് നടപ്പാക്കിയ ഉയര്‍ന്ന മൂല്യത്തിലുള്ള കറന്‍സി റദ്ദാക്കല്‍ നടപടി എല്ലാ മേഖലകളേയും ദോഷകരമായി ബാധിക്കുന്നു. അതേസമയം കറന്‍സിലെസ് എന്ന പ്രചാരണം സര്‍വ മേഖലകളിലേക്കും എത്തിക്കാനായി കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പൊടിപൊടിക്കുന്നത്. എന്നാല്‍ കറന്‍സിലെസ് കൊണ്ട് കാര്യങ്ങള്‍ കാര്യക്ഷമമായി നടക്കാത്ത അവസ്ഥയാണുള്ളതെന്ന പരാതി വ്യാപകം.
ഇലക്ട്രോണിക്ക് കാര്‍ഡുകളുപയോഗിച്ച് എല്ലാ കാര്യങ്ങളും നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ ഇലക്ട്രോണിക്ക് കാര്‍ഡുകള്‍ സ്വീകരിച്ചിരുന്ന സ്ഥാപനങ്ങളില്‍ പലതും നിലവില്‍ സ്വീകരിക്കുന്നത് പരിമിതപ്പെടുത്തിയിരിക്കുകയാണ്. സ്ഥാപനത്തിന് നഷ്ടമുണ്ടാക്കുന്നതാണ് ഇതിന് കാരണമെന്ന് സ്ഥാപനമുടമകള്‍ പറയുന്നത്.
ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യുന്ന പണം സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ എത്താത്ത സാഹചര്യമാണുള്ളതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഉപഭോക്താവ് സാധനങ്ങള്‍ വാങ്ങി കാര്‍ഡ് സൈ്വപ്പ് ചെയ്ത് പിന്‍ നമ്പര്‍ അടിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന സമയത്ത് പണം കൈമാറ്റം ചെയ്തതായി ബാങ്കിന്റെ സര്‍വറില്‍ നിന്നുള്ള മെസേജ് ഉപഭോക്താവിന്റെ ഫോണില്‍ എത്തുന്നുണ്ട്. ഈ മെസേജിനൊപ്പം കാര്‍ഡ് വലിച്ച മെഷീനില്‍ നിന്നും സ്ലിപ്പും വന്നാലേ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണമെത്തൂ.
എന്നാല്‍ ആ പ്രക്രിയ പലപ്പോഴും നടക്കുന്നില്ല. സര്‍വര്‍ ജാമാവുന്നതാണ് കാരണമെന്നാണ് ഇതിന് ബന്ധപ്പെട്ടവരില്‍ നിന്നും ലഭിക്കുന്ന മറുപടി. എപ്പോഴെങ്കിലും സ്ഥാപന അക്കൗണ്ടില്‍ പണം ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് ഉടമകള്‍ ഉപഭോക്താവ് എടുത്ത സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നത്. എന്നാല്‍ പലയിടങ്ങളിലും സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണമെത്തുന്നില്ല.
ഇക്കാരണം കൊണ്ട് മാള അഷ്ടമിച്ചിറ ആസ്ഥാനമായുള്ള നവരത്‌ന ഹൈപ്പര്‍ മാര്‍ക്കറ്റ് ശ്രിംഖലക്ക് ഇക്കാലയളവിനുള്ളില്‍ ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ഉടമകള്‍ പറയുന്നു. ഇതിനാല്‍ കാര്‍ഡുകള്‍ സ്വീകരിക്കുന്നത് പരിമിതപ്പെടുത്തിയിരിക്കയാണിവര്‍. എ.ടി.എം കൗണ്ടറുകളില്‍ പണമുണ്ടാകുന്ന സമയത്ത് വലിയ വരികളാണ് ഇപ്പോഴുമുള്ളത്.
ഭൂരിഭാഗം സമയങ്ങളിലും എ.ടി.എം കൗണ്ടറുകള്‍ അടഞ്ഞോ പണമില്ലാതേയോ ആണ് കിടക്കുന്നത്. ജനജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ദുരിതം ഇപ്പോഴും തുടരുകയാണ്. ചെറുകിട വന്‍കിട എന്ന വ്യത്യാസം ഇല്ലാതെ എല്ലാ മേഖലകളിലും വ്യാപാരം മന്ദീഭവിച്ചിരിക്കുന്നു.
സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തുക പോലും ലഭ്യമാകുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസുകളിലും ഓട്ടോ ടാക്‌സി മേഖലകളിലും വരുമാനം തീരെ കുറവാണെന്നാണ് വ്യാപകമായ പരാതി.
ഇതിനാല്‍ വാഹനത്തിനായി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് നടത്താനും ഇന്‍ഷുറന്‍സടക്കമുള്ളവ പുതുക്കാനും ആവശ്യമായ വരുമാനം പോലും ലഭ്യമാകുന്നില്ല. ഈ ദുരവസ്ഥ എന്നാണിനി പരിഹരിക്കപ്പെടുകയെന്നാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന ചോദ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

Kerala
  •  3 months ago
No Image

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

Kerala
  •  3 months ago
No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago