കുടുംബവഴക്കിനെ തുടര്‍ന്നു ഭാര്യയെയും ഭാര്യാപിതാവിനെയും യുവാവ് വെട്ടിപരുക്കേല്‍പ്പിച്ചു
കൊല്ലം: കടയ്ക്കലില്‍ കുടുംബവഴക്കിനെ തുടര്‍ന്നു ഭാര്യയെയും ഭാര്യാപിതാവിനെയും യുവാവ് വെട്ടിപരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ചല്ലിമുക്ക് തടത്തരികത്ത് വീട്ടില്‍ ഗംഗാധരന്(68)മകള്‍ ലീല(35)എന്നിവെര തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലീലയുടെ ഭര്‍ത്താവ് തുളസി ഒളിവിലാണ്. ഇന്നു പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവമെന്നു കടയ്ക്കല്‍ പൊലിസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നു ഏതാനും ദിവസങ്ങളായി തുളസിയും ലീലയും പിണക്കത്തിലായിരുന്നു.
പാലോട് ബ്രൈമൂറിലെ വീട്ടില്‍ താമസിക്കുന്ന തുളസി അടുക്കള ജോലിയിലേര്‍പ്പെട്ടിരുന്ന ലീലയെ പതുങ്ങിയെത്തി ആക്രമിക്കുകയായിരുന്നു. ലീലയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഗംഗാധരനെയും തുളസി ആക്രമിച്ചു. ലീലയുടെ കൈകള്‍ക്കും ഗംഗാധരന്റെ ഇടതുകൈയ്ക്കുമാണ് വെട്ടേറ്റത്. ഗംഗാധരനെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി. പൊലിസ് തുളസിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."