കെ.എസ്.ആര്.ടി.സിയിലെ ശമ്പള പ്രതിസന്ധി; സി.ഐ.ടി.യു തൊഴിലാളികളും സമരത്തിന്
മാനന്തവാടി: മാസത്തിന്റെ പകുതിയായിട്ടും ശമ്പളം ലഭിക്കാത്തതിനാല്‍ കെ.എസ്.ആര്.ടി.സി മാനന്തവാടി ഡിപ്പോയിലെ പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് നടത്തി വരുന്ന സമരത്തിന് പിന്നാലെ ഇതേ ആവശ്യമുന്നയിച്ച് ഭരണാനുകൂല സംഘടനയിലെ സി.ഐ.ടി.യുവില്‍പ്പെട്ട തൊഴിലാളികളും സമരം തുടങ്ങി. സി.ഐ.ടി.യു മുന്‍ സെക്രട്ടറിയും കണ്‍ട്രോളിങ് ഇന്‍സ്പെക്ടറുമായ വി.എം ഷാജി, ഓഫിസ് സൂപ്രണ്ട് എസ് സുധീര്‍ റാം എന്നിവരാണ് സമരം നടത്തുന്നത്. എനിക്കു വേണ്ടി ശബ്ദിക്കാന്‍ ആരുമില്ല ചെയ്ത ജോലിക്ക് ശബളം തരൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം ചെയ്യുന്നത്. തങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ട സംഘടന ശബ്ദമുയര്ത്താത്തതിനാലാണ് തങ്ങള്‍ സമരരംഗത്തേക്കിറങ്ങിയതെന്ന് ഇരുവരും പറഞ്ഞു. അതേസമയം ജീവന് നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിനായി നന്മയിലേക്കൊരു കഞ്ഞി എന്ന മുദ്രാവാക്യമുയര്‍ത്തി ടി.ഡി.എഫ് നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസവും തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."